ADVERTISEMENT

തത്തകളുടെ മുട്ടകൾ വിൽപനയ്ക്ക്... പലപ്പോഴും ഫേസ്ബുക്ക് കൂട്ടായ്മകളിൽ കണ്ടുവരുന്ന ‌ചില പരസ്യങ്ങൾ ഇങ്ങനെയാണ്. പക്ഷിപ്രേമികളുമായി ബന്ധപ്പെട്ട് നിരവധി ഫേസ്ബുക്ക്, വാട്‌സാപ് കൂട്ടായ്മകൾ നമ്മുടെ കേരളത്തിലുണ്ട്. ഇത്തരം ഗ്രൂപ്പുകളിലാണ് വിദേശത്തുനിന്ന് തത്തകൾ ഉൾപ്പെടെയുള്ള പക്ഷികളുടെ മുട്ടകൾ എത്തിച്ചു തരാം എന്ന രീതിയിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. വിദേശ അക്കൗണ്ടുകളിൽനിന്നായിരിക്കും ഇത്തരം പരസ്യങ്ങൾ കൂട്ടായ്മകളിൽ പങ്കുവച്ചിട്ടുണ്ടാകുക. വലിയ തുക മുടക്കി പക്ഷികളെ വാങ്ങാൻ കഴിയാത്തവർക്ക് ഇത്തരത്തിൽ മുട്ടകൾ വരുത്തി വിരിയിച്ചെടുത്താൽ നല്ലതല്ലേ എന്ന ചിന്തയുണ്ടാവുക സ്വാഭാവികം. അങ്ങനെ ചിന്തിക്കുന്നതിനു മുമ്പ് ഒരു കാര്യം ആലോചിക്കുക. വിദേശത്തുനിന്ന് അങ്ങനെ മുട്ടകൾ ഇവിടേക്ക് എത്തിക്കാൻ കഴിയുമോ?

അങ്ങനെ മുട്ടയോ പക്ഷികളെയോ ഇറക്കുമതി ചെയ്യാൻ ഇന്ത്യയിലെ നിയമം അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ അത്തരം പരസ്യങ്ങളിൽ തട്ടിപ്പുതന്നെയായിരിക്കും മറഞ്ഞിരിപ്പുണ്ടാകുക. മാത്രമല്ല, വിദേശത്തുനിന്ന് തിരികെ നാട്ടിലേക്കു പോരുന്നവർ തങ്ങളുടെ അരുമക്കിളികളെ കൂടെക്കൂട്ടാൻ തീരുമാനിച്ചാലും അതിന്റെ നടപടിക്രമങ്ങൾ വളരെ വലുതായിരിക്കും. 

ഇക്കാര്യങ്ങൾ വിശദമാക്കി വി.എം. രഞ്ജിത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ കാണാം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com