ADVERTISEMENT

ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ – ഭാഗം 8

ഗുജറാത്തിലെ ഡാംഗ് ജില്ലയിലും മഹാരാഷ്‌ട്രയിലെ താനെ, നാസിക്, അഹമ്മദ് നഗർ തുടങ്ങിയ ജില്ലകളിലും കാണപ്പെടുന്നു. ഉഴവിനുവേണ്ടിയാണ് പ്രധാനമായും ഇവയെ വളർത്തുക. അതിതീവ്ര മഴയുള്ള പ്രദേശങ്ങളിലും നെൽപ്പാടങ്ങളിലും മലമ്പ്രദേശങ്ങളിലും മടികൂടാതെ പണിയെടുക്കാനുള്ള പാടവം ഇവർക്കുണ്ട്. ഇവയുടെ ശരീരം ഒരു എണ്ണ പുറപ്പെടുവിക്കുന്നുണ്ട്. ഇത് കനത്ത മഴയുള്ള പ്രദേശങ്ങളിൽ ജീവിക്കാൻ ഇവയെ സഹായിക്കും. വെളുപ്പിൽ കറുപ്പ് അല്ലെങ്കിൽ ചുവപ്പ് പൊട്ടുകൾ നിറഞ്ഞ ശരീരം. കൂർത്ത ചെറിയ കൊമ്പുകൾ, ചെറിയ തല എന്നിവയാണ് മറ്റു പ്രത്യേകതകൾ. പ്രതിവർഷം ശരാശരി 430 കിലോഗ്രാം പാലാണ് ഉൽപാദനശേഷി. പാലിലെ കൊഴുപ്പിന്റെ അളവ് 4.3 ശതമാനമാണ്. 

Dangi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com