ADVERTISEMENT

അതിവേഗം വളരുന്ന മത്സ്യങ്ങളിലൊന്നാണ് തിലാപ്പിയ. ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ (ഗിഫ്റ്റ്) പോലെതന്നെ മികച്ച വളർച്ച തരുന്ന വിഭാഗമാണ് മോണോ സെക്സ് തിലാപ്പിയ അഥവാ എംഎസ്‌ടി. തിലാപ്പിയകളിലെ നല്ല സ്‌ട്രെയിനുകൾ തെരഞ്ഞെടുത്ത് പ്രജനനം നടത്തി കുഞ്ഞുങ്ങളെ ഏകലിംഗമാക്കി വളർത്തിയെടുക്കുന്നതാണ് എംഎസ്‌ടി. ചെലവ് ചുരുക്കി കൃഷിചെയ്യാൻ കഴിഞ്ഞ മികച്ച വരുമാനം നേടിത്തരാൻ തിലാപ്പിയ മത്സ്യക്കൃഷിക്കാകും.

  • പ്രധാനമായും സസ്യാഹാരമാണ് തിലാപ്പിയ മത്സ്യങ്ങൾ കഴിക്കുക.
  • 30–28 ശതമാനം പ്രോട്ടീൻ ഭക്ഷണത്തിൽ ഉണ്ടായിരിക്കണം.
  • തിലാപ്പിയകളിൽത്തന്നെ വിവിധ സ്‌ട്രെയിനുകളിൽ പെൺമത്സ്യത്തിനാണ് വലുപ്പം കൂടുതൽ. എന്നാൽ, അതിവേഗം വളരുന്നത് ആൺമത്സ്യങ്ങളാണ്.
  • കൃഷി ചെയ്യാൻ ഗിഫ്റ്റ് പോലെതന്നെ അനുയോജ്യമായതാണ് എംഎസ്‌ടിയും. ഏക ലിംഗമെന്നു പറഞ്ഞാലും ചിലപ്പോൾ 2–5 ശതമാനം പെൺമത്സ്യങ്ങളും കൂട്ടത്തിലുണ്ടാകാം. പ്രായപൂർത്തിയായാൽ ഇവ മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തും. അതിൽ പെൺമത്സ്യങ്ങളെ കണ്ടാൽ നീക്കം ചെയ്യുന്നതാണ് നല്ലത്. കാരണം പ്രജനനം തുടങ്ങിയാൽ പിന്നീട് വളർച്ചയുണ്ടാകില്ല.
  • ഒരേക്കറിൽ 4000–20000 മത്സ്യങ്ങളെ വരെ നിക്ഷേപിക്കാം. എണ്ണം കുറയുന്നതിനനുസരിച്ച് വളർച്ച കൂടും.
  • തിലാപ്പിയ 4 മാസംകൊണ്ട് 200 ഗ്രാം തൂക്കംവയ്ക്കും. എന്നാൽ 500 ഗ്രാമിലെത്താൻ 200 ദിവസം മതി.
  • ഡക്ക്‌വീഡ്, അസോള എന്നിവ തിലാപ്പിയയ്ക്ക് നൽകുന്നത് നല്ലതാണ്.
  • പ്രായപൂർത്തിയാകാൻ അഞ്ചു മാസമോ അതിൽ താഴെയോ മതി തിലാപ്പിയകൾക്ക്. 
  • തിലാപ്പിയകളെ ഏകയിന രീതിയിൽ വളർത്തുന്നതാണ് നല്ലത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com