ഞങ്ങളിങ്ങ് എത്തീട്ടോ... അഞ്ചു ബെൽജിയൻ മലിനോയ്‌സ് നായ്ക്കുട്ടികളടക്കം 20 പേർ പോലീസ് ശ്വാനസേനയിലെത്തി

HIGHLIGHTS
  • 12 പേർ വിരമിച്ചു, ഇനി വിശ്രമം
  • വിരമിച്ച നായ്ക്കൾക്ക് തൃശൂരിൽ പ്രത്യേക റിട്ടയർമെന്റ് ഹോം
dog-squad
ചിത്രങ്ങൾക്കു കടപ്പാട്: kerala police FB page
SHARE

കേരള പോലീസിന്റെ കെ9 സ്ക്വാഡി(ശ്വാനസേന)ലേക്ക് പുതിയ 20 നായ്ക്കുട്ടികളെ ചേർക്കുകയും 12 നായ്ക്കൾ വിരമിക്കുകയും ചെയ്യുന്ന ചടങ്ങ് ഇന്നലെ പോലീസ് ആസ്ഥാനത്ത് നടന്നു. ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അഞ്ച് ബ്രീഡുകളില്‍നിന്നായി 20 പുതിയ നായ്ക്കുട്ടികളാണെത്തിയത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ഡക്ഷന്‍ ബാഡ്ജ് അണിയിച്ച് പുതിയ അതിഥികളെ സ്വീകരിച്ചു. സേവനകാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന 12 പോലീസ് നായ്ക്കളെ ഡി-ഇന്‍ഡക്ഷന്‍ മെഡല്‍ അണിയിച്ച് യാത്രയാക്കി.

ശ്വാനസേനയിലേക്ക് പുതിയതായി എത്തിയവരിൽ ഐഎസ് തലവൻ  ബാഗ്ദാദിയെ പിടികൂടി വധിച്ചതിലൂടെ താരമായ ബെൽജിയം മലിനോയ്‌സ് ഇനത്തിൽപ്പെട്ട അഞ്ചു പേരും, മണം പിടിക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യമുള്ള ബീഗിൾ, റെസ്ക്യൂ ഓപ്പറേഷനുകളിൽ ഉപയോഗിക്കുന്നതിനുള്ള ലാബ്രഡോർ, എക്‌സ്പ്ലോസീവ് ആൻഡ് അറ്റാക്ക് വിഭാഗത്തിലേക്ക് ഉപയോഗിക്കുന്ന തമിഴ്‌നാട്ടിലെ നാടൻ ഇനങ്ങളായ ചിപ്പിപ്പാറ, കന്നി തുടങ്ങിയ ഇനത്തിൽപ്പെട്ട  നായ്ക്കളുമാണ് കെ9 സ്‌ക്വാഡ് സ്വന്തമാക്കിയത്. ഈ ഇനങ്ങളെ പുതുതായി ഉൾപ്പെടുത്തുന്നതോടുകൂടി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നിലവാരമുള്ള ശ്വാനസേനയിലൊന്നായി കേരള പോലീസ് കെ9 സ്‌ക്വാഡ് മാറുകയാണ്.

സേവന കാലാവധി പൂര്‍ത്തിയാക്കിയ 12 പോലീസ് നായ്ക്കള്‍ക്ക് വിശ്രമജീവിതത്തിനായി തൃശൂരിലെ കേരളാ പോലീസ് അക്കാഡമിയില്‍ വിശ്രാന്തി എന്ന പേരില്‍ റിട്ടയര്‍മെന്‍റ് ഹോം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ മുന്‍കൈയെടുത്തു നിര്‍മ്മിച്ച ഈ റിട്ടയര്‍മെന്‍റ് ഹോമില്‍ നായ്ക്കള്‍ക്ക് കളിക്കാനായി പ്രത്യേക മുറി ഉള്‍പ്പെടെ നിരവധി സൗകര്യങ്ങൾ എര്‍പ്പെടുത്തിയിട്ടുണ്ട്.

dog-squad-2
കേരളാ പോലീസ് ശ്വാനസേനയിലേക്കെത്തിയ ലാബ്രഡോർ ഇനം നായ്ക്കുട്ടിയെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ താലോലിക്കുന്നു. സേനയിലേക്കെത്തുന്ന ബെൽജിയം മലിനോയിസ് ഇനം നായ്ക്കുട്ടിയെ ഇൻഡക്ഷൻ ബാഡ്‌ജ് അണിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു. എഡിജിപി ടോമിൻ തച്ചങ്കരി സമീപം.
dog-squad-1
കേരളാ പോലീസിന്റെ ക9 സ്‌ക്വാഡിലേക്കെത്തിയ ബെൽജിയൻ മലിനോയിസ് നായ്ക്കുട്ടികളുമായി പോലീസ് ഉദ്യോഗസ്ഥർ.
dog-squad-4
dog-squad-3
കേരളാ പോലീസിന്റെ ക9 സ്‌ക്വാഡിലേക്കെത്തിയ ബീഗിൾ ഇനം നായ്ക്കുട്ടികളുമായി പോലീസ് ഉദ്യോഗസ്ഥർ.

ഇന്ത്യയിൽ സൈനിക വിഭാഗത്തിലുൾപ്പെടെ ബെൽജിയൻ മലിനോയ്‌സ് നായകൾ സേവനമനുഷ്ഠിക്കുന്നുണ്ടെങ്കിലും കേരള പോലീസിലേക്ക് ആദ്യമായാണെത്തുന്നത്. എന്തായിരിക്കാം അവയുടെ പ്രത്യേകതകൾ? വിഡിയോ കാണാം.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA