ADVERTISEMENT

അരുമയായി വളർത്താൻ കഴിയുന്ന ഏറ്റവും മികച്ച മൃഗമാണ് നായകൾ. സ്നേഹവും കരുതലും ബുദ്ധിയുമെല്ലാം അവയെ ഉടമയോട് കൂടുതൽ ചേർത്തുനിർത്തുന്നു. ഉടമയോട് ഏറ്റവും അടുപ്പം കാണിക്കുന്ന മൃഗം. അതുകൊണ്ടുതന്നെ മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്തെന്നും നായ്ക്കളെ വിളിക്കാം. ഇന്ത്യയിൽ ഇന്ന് പ്രചാരത്തിലുള്ള മിക്ക നായ ഇനങ്ങളും ഇറക്കുമതി ചെയ്തവയാണ്. അവയിൽ ഇന്ത്യയിൽ ഏറെ സ്വീകാര്യതയുള്ള ഇനങ്ങളെ അറിയാം.

1-beagle
ബീഗിൾ

1. ബീഗിൾ

ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ട അരുമ. വലുപ്പം കുറഞ്ഞ ഇവയെ വിമാനത്താവളങ്ങളിലും മറ്റും സ്നിഫർ ഡോഗ് ആയി ഉപയോഗിക്കുന്നു. കേരള പോലീസ് ആദ്യമായി തങ്ങളുടെ ശ്വാനസേനയിലേക്ക് അഞ്ച് ബീഗിൾ നായ്ക്കുട്ടികളെ തിര‍ഞ്ഞെടുത്തിട്ടുണ്ട്. മൂന്നു നിറങ്ങളുടെ സങ്കലനം ഇവയുടെ ദേഹത്ത് കാണാം. 

  • ഉയരം: 13-15 ഇഞ്ച്
  • ഭാരം:  20–25 കിലോഗ്രാം
  • ആയുർദൈർഘ്യം: 12–15 വർഷം
  • അമിതമായി ഭക്ഷണം കഴിക്കുന്ന സ്വഭാവമുണ്ട്. അതിനാൽ, ആവശ്യമായ അളവിൽ മാത്രം ഭക്ഷണം നൽകാൻ ശ്രദ്ധിക്കണം.
  • പരിശീലനം നൽകുന്നത് നല്ലതാണ്.
  • സുരക്ഷയ്ക്കായി ഇവയെ ഉപയോഗിക്കാൻ കഴിയില്ല. കാരണം, എല്ലാവരെയും തങ്ങളുടെ സുഹൃത്തുക്കളാക്കാൻ ഇഷ്ടപ്പെടുന്നവരാണ് ബീഗിളുകൾ.

2. ജർമൻ ഷെപ്പേർഡ്

2-german-sheperd
ജർമൻ ഷെപ്പേർഡ്

നായ വംശത്തിൽ എല്ലാ ആവശ്യങ്ങൾക്കും വിനിയോഗിക്കാൻ കഴിയുന്ന ഒരിനം. ആകാംക്ഷയും ബുദ്ധിയും കൂറുമുള്ള ഇവ സ്വജീവൻ കൊടുത്തും ഉടമയെ സംരക്ഷിക്കാൻ സന്നദ്ധരാണ്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷാ നായ്ക്കളിൽ ഒന്നാണ്. വലിയ ഇനം ആയതിനാൽ ദിവസവും കായികാധ്വാനം നൽകിയിരിക്കണം.

  • ഉയരം : 24–26 ഇഞ്ച് (ആണിന്), 22–24 ഇഞ്ച് (പെണ്ണിന്)
  • ഭാരം :  25–35 കിലോഗ്രാം
  • ആയുർദൈർഘ്യം : 9–13 വർഷം
  • ഭക്ഷണത്തിൽ ആവശ്യമായ അളവിൽ പ്രോട്ടീൻ ലഭ്യമായാൽ കുഞ്ഞുങ്ങൾക്ക് മികച്ച വളർച്ച ലഭിക്കും.
  • നീളമേറിയ രോമമുള്ളതിനാൽ ദിവസേന ഗ്രൂം ചെയ്യുന്നത് നല്ലതാണ്.

3. ഗ്രേറ്റ് ഡെയ്ൻ

മികച്ച ബുദ്ധിശക്തിയുള്ള ഇനം. അതുകൊണ്ടുതന്നെ പരിശീലിപ്പിക്കാനും എളുപ്പം. സൗഹൃദ മനോഭാവമുള്ള ഇവ കുട്ടികളുമായും മറ്റുള്ളവരുമായും വേഗം ഇണങ്ങും. 

  • ഉയരം:  30–32 ഇഞ്ച് (ആൺ), 28–30 ഇഞ്ച് (പെൺ)
  • ഭാരം:  25–40 കിലോഗ്രാം
  • ആയുർദൈർഘ്യം: 10–12 വർഷം
  • പ്രായത്തിനനുസരിച്ച് മികച്ച നിലവാരമുള്ള ഭക്ഷണം നൽകണം. ഉദരരോഗമാണ് ഇക്കൂട്ടരുടെ പ്രധാന ശത്രു. അതിനാൽ പല തവണകളായി അൽപാൽപം ഭക്ഷണം നൽകുന്നതാണ് നല്ലത്.
  • ചെറിയ രോമമായതിനാൽ രോമം പൊഴിച്ചിൽ സാധാരണ ഉണ്ടാവാറില്ല. എന്നാൽ, പൊഴിച്ചിൽ സമയത്ത് എന്നും ചീകുന്നത് നല്ലതാണ്. മാത്രമല്ല നീളമേറിയ നഖങ്ങൾ കൃത്യമായ ഇടവേളകളിൽ മുറിച്ചുനീക്കണം.
  • വലുപ്പവും കരുത്തുമുള്ള ഇനമായതിനാൽ അനുസരണത്തിനുള്ള പ്രത്യേക പരിശീലനം നൽകിയിരിക്കണം. ചെറുപ്രായത്തിൽത്തന്നെയുള്ള പരിശീലനമാണ് അഭികാമ്യം.
2-great-dane
ഗ്രേറ്റ് ഡെയ്ൻ

4. ബോക്‌സർ

ബുദ്ധിശക്തിയിൽ മുമ്പൻ. പരിശീലിപ്പിക്കാൻ എളുപ്പം. മികച്ച കാവൽനായ. വലിയ ശരീരവും വലിയ തലയും. കരുത്തുറ്റ കൈകാലുകൾ. ഉറപ്പുള്ള താടിയെല്ലുകൾ. കാഴ്ചപരിമിതർക്ക് ഗൈഡ് ഡോഗ് ആയി ഉപയോഗിക്കുന്നു. 

  • ഉയരം:  20–25 ഇഞ്ച് (ആൺ), 21.5–23.5 ഇഞ്ച് (പെൺ)
  • ഭാരം:  60–80 കിലോഗ്രാം
  • ആയുർദൈർഘ്യം: 7–10 വർഷം
  • നിലവാരമുള്ള ഭക്ഷണം നൽകാൻ ശ്രദ്ധിക്കണം.
  • നീളംകുറഞ്ഞ രോമമായതിനാൽ കാര്യമായ ഗ്രൂമിങ് ആവശ്യമില്ല. നഖം കൃത്യമായ ഇടവേളകളിൽ മുറിക്കണം.
  • ചെറുപ്രായത്തിൽത്തന്നെ പരിശീലനം നൽകുന്നത് നന്ന്. 

5. ലാബ്രഡോർ റിട്രീവർ

4-boxer
ബോക്സർ

ലോകത്തിൽ ഏറെ ആരാധകരുള്ള ഇനം. ഉടമയും കുടുംബവുമായി സൗഹൃദം നിലനിർത്താൻ ശ്രദ്ധിക്കുന്നു. മഞ്ഞ, കറുപ്പ്, ചോക്കലേറ്റ് നിങ്ങളിൽ കാണപ്പെടുന്നു.

  • ഉയരം:  22.5–24.5 ഇഞ്ച് (ആൺ), 21.5–23.5 ഇഞ്ച് (പെൺ)
  • ഭാരം:  65–80 കിലോഗ്രാം
  • ആയുർദൈർഘ്യം: 10–12 വർഷം
  • പ്രായത്തിനനുസരിച്ച് മികച്ച ഭക്ഷണം നൽകാൻ ശ്രദ്ധിക്കണം. പൊണ്ണത്തടിയിൽ കുപ്രസിദ്ധിയുള്ള ഇനമാണ്. അതിനാൽ കരുതൽ വേണം.
  • ഗ്രൂമിങ് അനിവാര്യം.
  • ദിവസവും വ്യായാമം ആവശ്യമാണ്.

6. റോട്ട്‌വെയ്‌‌ലർ

കരുത്തിൽ ശ്രദ്ധേയമായ ഇനം. പ്രിയപ്പെട്ടവരോട് അളവറ്റ സ്നേഹവും കരുതലും കാണിക്കുന്നവർ. ചെറുപ്രായത്തിൽത്തന്നെ അടുത്തിടപഴകിയാൽ മാത്രമേ സൗഹൃദമനോഭാവം ഉണ്ടാകൂ. ഗ്രൂമിങ് ആവശ്യമാണ്. പ്രോട്ടീൻ ഏറെയുള്ള ഭക്ഷണം വേണം. കൊഴുപ്പ് അധികം ആവശ്യമില്ല.

  • ഉയരം:  24–26 ഇഞ്ച് 
  • ഭാരം:  40–50 കിലോഗ്രാം
  • ആയുർദൈർഘ്യം: 8–10 വർഷം
5-labrador
ലാബ്രഡോർ

7. പഗ്

വീടിനുള്ളിലും ഫ്ലാറ്റുകളിലും വളർത്താൻ അനുയോജ്യമായ ഇനം. രോമം പൊഴിച്ചിൽ വളരെ കുറവ്. കൈകാര്യം ചെയ്യാൻ വളരെയെളുപ്പം. 

  • ഉയരം:  11–13 ഇഞ്ച് 
  • ഭാരം:  11–16 കിലോഗ്രാം
  • ആയുർദൈർഘ്യം: 12–15 വർഷം
  • പൊണ്ണത്തടിക്ക് സാധ്യതയുള്ള ഇനം. അതിനാൽ കൊഴുപ്പുകൂടിയ ഭക്ഷണം അധികമാകാൻ പാടില്ല.

8. ഗോൾഡൻ റിട്രീവർ

5-rott
റോട്ട്‌വെയ്‌ലർ

സ്നേഹവും അനുസരണയുമുള്ള ഇനം. ബുദ്ധികൂർമത പ്രധാന സവിശേഷതയാണ്. മികച്ച കാവൽനായയായും വളർത്താം. തിളങ്ങുന്ന രോമമുള്ള, കാഴ്ചയ്ക്ക് അഴകുള്ള, ഇടത്തരം വലുപ്പമുള്ള ഇനം. നീളമേറിയ രോമമായതിനാൽ ഗ്രൂമിങ് ആവശ്യമാണ്. 

  • ഉയരം:  20–24 ഇഞ്ച് 
  • ഭാരം:  25–35 കിലോഗ്രാം
  • ആയുർദൈർഘ്യം: 12–15 വർഷം
  • പൊണ്ണത്തടിക്ക് സാധ്യതയുള്ള ഇനം. ഭക്ഷണകാര്യത്തിൽ ശ്രദ്ധ വേണം.

9. കോക്കർ സ്പാനിയേൽ

ഇടത്തരം വലുപ്പമുള്ള ഇനം. നീളമേറിയ രോമാവൃതമായ ചെവികൾ. ഫ്ലാറ്റുകളിലും മറ്റും വളർത്താൻ അനുയോജ്യമായ ഇനം. 

  • ഉയരം:  13–16 ഇഞ്ച് 
  • ഭാരം:  25–35 കിലോഗ്രാം
  • ആയുർദൈർഘ്യം: 10–14 വർഷം
  • ചിക്കൻ–ചോറ് അടിസ്ഥാനമുള്ള ഭക്ഷണം അനുയോജ്യം.
  • ദിവസേനയുള്ള ഗ്രൂമിങ് നല്ലത്.
7-pug
പഗ്

10. ഡാഷ്ഹണ്ട്

ഊർജസ്വലത നിറഞ്ഞ ഇനം. സ്റ്റാൻഡാർഡ്, മിനിയേച്ചർ എന്നിങ്ങനെ രണ്ട് വലുപ്പത്തിൽ കാണപ്പെടുന്നു. വലുപ്പം കുറവെങ്കിലും വലിയ ശബ്ദത്തിനുടമകൾ. 

  • ഉയരം:  8–9 ഇഞ്ച് (മിനിയേച്ചർ), 13–16 ഇഞ്ച് (സ്റ്റാൻഡാർഡ്)
  • ഭാരം:  4–15 കിലോഗ്രാം
  • ആയുർദൈർഘ്യം: 10-14 വർഷം
  • ഊർജം കൂടുതലുള്ള ഭക്ഷണം ആവശ്യം. അതിനാൽ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം നൽകണം.
  • മികച്ച കാവൽനായ.
  • ആയുർദൈർഘ്യമുള്ള ഇനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com