ADVERTISEMENT
ബെൽജിയം മലിനോയിസ് നായ്ക്കളുടെ പ്രത്യേകതകൾ മുമ്പ് ഒരു ലേഖനത്തിൽ പരാമർശിച്ചിരുന്നു. സുരക്ഷയ്ക്കും കാവലിനും കൂട്ടിനുമെല്ലാം ഒരുപോലെ ഇണങ്ങുന്ന ബെൽജിയൻ മലിനോയിസുകൾ ശത്രുവിനെ പെട്ടെന്ന് തിരിച്ചറിയാൻ പ്രത്യേക പാടവമുള്ളവരാണ്. മുഖഭാവവും ശരീരഭാഷയുമെല്ലാം അതിവേഗം തിരിച്ചറിയാൻ ഇവർക്കാകും. അതുകൊണ്ടുതന്നെയാണ് യുദ്ധമുഖത്ത് ഇവയെ കൂടുതലും ഉപയോഗിച്ചുവരുന്നത്. തന്റെ യജമാനനെ ആക്രമിക്കാൻ വരുന്ന വ്യക്തിയെ, അത് അദ്ദേഹത്തിന്റെ സുഹൃത്ത് ആണെങ്കിൽക്കൂടി തിരിച്ചറിയാൻ ബെൽജിയൻ മലിനോയിസുകൾക്കാകും. അത്തരത്തിൽ ആക്രമിക്കാൻ വരുന്ന വ്യക്തിയെ മുഖഭാവവും ശരീരഭാഷയും മനസിലാക്കി തടയുന്ന ഒരു ഡെമോ വിഡിയോ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com