ADVERTISEMENT

പുതുതായി ഒരു കൂട്ടിലേക്കു വരുന്ന പന്നിക്കുട്ടികൾ പരസ്‌പരം ആക്രമിക്കുന്ന പ്രവണത പലപ്പോഴും കണ്ടുവരുന്നു. വ്യത്യസ്ത പ്രായത്തിലുള്ളതോ വ്യത്യസ്ത കൂട്ടിൽനിന്നുള്ളതോ ആയ കുട്ടികളെ ഒരുമിച്ചിടുമ്പോഴാണ് ഇത്തരത്തിൽ വഴക്കുണ്ടാക്കുകയും പരിക്കേൽക്കുകയും അത് മരണത്തിനു വരെ കാരണമാകുകയും ചെയ്യുന്നത്. 

പന്നിക്കുട്ടികളുടെ ഈ പ്രവണത മാറ്റാൻ കോട്ടയം കോടിമതയിൽ പന്നിഫാം നടത്തുന്ന മാത്തുക്കുട്ടി സ്വീകരിച്ചിരിക്കുന്ന മാർഗം വളരെ ലളിതമാണ്. കൂടിനു നടുവിൽ വണ്ണമുള്ള ഒരു ചങ്ങല നിലത്തേക്കിറക്കി തൂക്കിയിട്ടിരിക്കുന്നു. പന്നിക്കുട്ടികൾ ഈ ചങ്ങലയുടെ ശബ്ദം കേട്ട് കൗതുകപൂർവം കടിക്കുകയും കടിച്ചു മുറിക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നു. ചങ്ങലയുടെ പിന്നാലെ പോകുന്നതിനാൽ പരസ്പരം ആക്രമിക്കാനും കടികൂടാനുമുള്ള ‌ത്വര ഇല്ലാതാകുകയും ചെയ്യുന്നു. വലിയ ഫാമുകൾ നടത്തുന്നവർക്ക് ഈ രീതി പിന്തുടരാവുന്നതാണ്. വിഡിയോ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com