മുയലുകൾക്ക് പ്രസവപ്പെട്ടി എങ്ങനെ ഉണ്ടാക്കണം? എപ്പോൾ കൊടുക്കണം?

HIGHLIGHTS
  • ഇണചേർത്ത് 25 ദിവസം കഴിയുമ്പോൾ കൂട്ടിൽ പ്രസവപ്പെട്ടി വച്ചുനൽകാം
rabbit
SHARE

കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ സാഹചര്യമൊരുക്കി പ്രസവിക്കുന്നവരാണ് മുയലുകൾ. അതുകൊണ്ടുതന്നെ ഗർഭകാലത്തോ പ്രസവസമയത്തോ അവയ്ക്ക് ഭയമുണ്ടാകുന്ന വിധത്തിൽ യാതൊന്നും ചെയ്യാൻപാടില്ല. ഇണചേർത്ത് 25 ദിവസം കഴിയുമ്പോൾ കൂട്ടിൽ പ്രസവപ്പെട്ടി വച്ചുനൽകാം. 12–15 ഇഞ്ച് നീളവും 7–9 ഇഞ്ച് വീതിയും 4–5 ഇഞ്ച് ഉയരവുമുള്ള പെട്ടി നൽകാം. അടിയിൽ ചെറിയ കണ്ണികളുള്ള ഇരുമ്പു വല തറയ്ക്കുന്നത് നല്ലത്. കുഞ്ഞുങ്ങളുടെ മൂത്രവും മറ്റും താഴേക്കു പോയി ബോക്സ് വൃത്തിയായിരിക്കാൻ ഇത് സഹായിക്കും. തടിയുപയോഗിച്ചുള്ള ബോക്സോ അല്ലെങ്കിൽ പ്ലാസ്റ്റിക് ട്രേകളോ ഉപയോഗിക്കാം. പ്ലാസ്റ്റിക് ട്രേകൾ ഉപയോഗിച്ചാൽ മറിച്ചുകളയാത്ത വിധത്തിൽ ഉറപ്പിച്ചു നൽകണം.

പ്രസവസമയം അടുക്കുമ്പോൾ മുയലുകൾ അസ്വസ്ഥത കാണിച്ച് ബോക്സിനുള്ളിൽ കയറി മാന്തുന്നതും കാണാം. ഈ അവസരത്തിൽ ചകിരി, ചണച്ചാക്കിന്റെ നൂൽ, പുല്ല് തുടങ്ങിയവ കൂട്ടിൽ വച്ചു നൽകാം. മുയൽ അവ കടിച്ചെടുത്ത് ബോക്സിൽ വച്ച് കുഞ്ഞുങ്ങൾക്കായുള്ള മെത്തയൊരുക്കും. ബോക്സിൽ നമ്മൾ ഇവ വച്ചുനൽകണമെന്നില്ല. ചകിരിക്കു പുറമേ രോമം സ്വയം പറിച്ച് അടുക്കിയശേഷമാണ് മുയലുകൾ പ്രസവിക്കുക. ചില മുയലുകൾ പ്രസവിച്ചതിനുശേഷമായിരിക്കും രോമം പറിച്ച് കുഞ്ഞുങ്ങളെ പൊതിയുക. തണുപ്പിൽനിന്നും കൊതുകുകളുടെയും ഈച്ചകളുടെയും ആക്രമണങ്ങളിൽനിന്നും ഈ രോമ മെത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കും.

മുയലുകൾക്ക് പ്രസവപ്പെട്ടി എങ്ങനെ നൽകണം? വിഡിയോ കാണാം.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA