ADVERTISEMENT

തലയിൽ വലിയ തൊപ്പി, കഴുത്തിൽ വടിപോലെ നീണ്ടു താഴേക്കു തൂങ്ങിയ തൊങ്ങൽ, അതിൽ നിറയെ തൂവലുകൾ, തിളങ്ങുന്ന കറുത്ത ശരീരം തുടങ്ങിയവയാണ് ലോങ് വാറ്റിൽഡ് അംബ്രല്ലാ പക്ഷിയുടെ പ്രത്യേകതകൾ. കൊളംബിയ, ഇക്വഡോർ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇക്കൂട്ടരുടെ മുഖ്യ ആകർഷണം കഴുത്തിലെ നീളമേറിയ തൊങ്ങൽ തന്നെ. തലയിലെ വലുപ്പമുള്ള തൊപ്പിയാണ് അംബ്രല്ലാ പക്ഷി എന്ന പേര് നേടിക്കൊടുത്തത്. 

പഴങ്ങളാണ് മുഖ്യ ഭക്ഷണമെങ്കിലും ചെറു ജീവികളെയും ഭക്ഷണമാക്കാൻ ഇക്കൂട്ടർക്ക് മടിയില്ല. പെൺപക്ഷികളെ അപേക്ഷിച്ച് ആൺപക്ഷികൾക്ക് വലുപ്പക്കൂടുതലുണ്ട്. മാത്രമല്ല കഴുത്തിലെ തൊങ്ങലിനും നീളക്കൂടുതലുണ്ട്. 

വേട്ടയാടലും വനനശീകരണവുമെല്ലാം ഇവയുടെ നാശത്തിനു കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ വംശനാശ സാധ്യതയുള്ള പക്ഷികളുടെ പട്ടികയിലാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് (ഐയുസിഎൻ) ലോങ് വാറ്റിൽഡ് അംബ്രല്ലാ പക്ഷിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com