ADVERTISEMENT

അരുമക്കിളികളെ വളർത്താൻ ആഗ്രഹിക്കുന്നവർ അവയെ ഇണക്കിയെടുക്കുന്നതിനായി പൊതുവെ ചെറു പ്രായത്തിൽത്തന്നെ വാങ്ങുകയാണ് പതിവ്. എന്നാൽ, തൂവലുകൾ മുളയ്ക്കാതെ, തനിയെ ഭക്ഷണം കഴിക്കാറാവാത്ത ഇത്തരം കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിലും വേണം പ്രത്യേക ശ്രദ്ധ. സെറളാക്, അമൃതംപൊടി തുടങ്ങിയവ നൽകിയാൽ മതി എന്നു തെറ്റിദ്ധരിപ്പിച്ച് ചെറു കിളികളെ വിൽക്കുന്ന ബ്രീഡർമാരും കച്ചവടക്കാരും നാട്ടിൽ കുറവല്ല. 

മനുഷ്യർ ഉപയോഗിക്കുന്ന ഭക്ഷണപദാർഥങ്ങൾ പക്ഷികൾക്കു നൽകാൻ കഴിയുമോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയും പാലുമൊക്കെ പക്ഷിക്കുഞ്ഞുങ്ങൾക്ക് ദഹിപ്പിക്കാൻ കഴിയില്ലെന്നു മാത്രമല്ല അവയുടെ ദഹനവ്യവസ്ഥയെ താളംതെറ്റിക്കുകയും ചെയ്യും. മാത്രമല്ല അവയ്ക്ക് ആവശ്യമായ പോഷകങ്ങളും ലഭിക്കില്ല. അതുകൊണ്ട് യാതൊരു കാരണവശാലും ഹാൻഡ് ഫീഡ് ചെയ്യാൻ മനുഷ്യർ ഉപയോഗിക്കുന്ന ഭക്ഷണപദാർഥങ്ങൾ നൽകരുത്. പകരം പക്ഷികൾക്കായുള്ള ഹാൻഡ് ഫീഡിങ് ഫോർമുല ഉപയോഗിക്കാം. 

ഹാൻഡ് ഫീഡിങ് ഫോർമുലയുടെ പ്രാധാന്യത്തെക്കുറിച്ചും അത് എങ്ങനെ നൽകണമെന്നും അറിയാൻ വിഡിയോ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com