ADVERTISEMENT

വേനൽ കാലത്ത് നായ്ക്കളിൽ മൂത്രനാള അണുബാധയ്ക്കുള്ള സാധൃത വളരെയധികമാണ്. അതുകൊണ്ടുതന്നെ അവയ്ക്ക് പ്രത്യേക കരുതലും അവശ്യമാണ്.

ലക്ഷണങ്ങൾ

  • അസാധാരണ മൂത്രമൊഴിക്കൽ ശീലങ്ങൾ. പലതവണ മൂത്രമൊഴിക്കുക.
  • മൂത്രത്തിന്റെ അളവ് വളരെ കുറഞ്ഞിരിക്കുക.
  • മൂത്രത്തിന് കടുത്ത മഞ്ഞനിറം, ബ്രൗൺ നിറം, രക്തം കലർന്നനിറം ഏതെങ്കിലും കാണപ്പെടുക.
  • മുത്രമൊഴിക്കുന്നതോടൊപ്പം കരയുക.
  • ശരീരോഷ്മാവ് കൂടുക.
  • മൂക്ക് നനവില്ലാത്തതായിരിക്കുക.
  • ഭക്ഷണത്തോട് താത്പരൃമില്ലാതെ വരിക.
  • ജനനേന്ദ്രിയം നക്കികൊണ്ടിരിക്കുക.

ഇതിൽ ഒന്നിലധികം ലക്ഷണങ്ങൾ ഒരേസമയം കാണപ്പെട്ടാൽ മൂത്രനാളിയിലെ അണുബാധയായി സംശയിക്കാം. മൂത്ര സാമ്പിൾ കൾച്ചറൽ ടെസ്റ്റ് നടത്തി രോഗനിർണയം നടത്താം.

സാധാരണയായി ഇകോളി ബാക്ടീരിയയാണ് കാണപ്പെടുക. മൂത്രം പോകുന്ന ഭാഗത്തുകൂടി മൂത്രനാളിയിൽ പ്രവേശിക്കുന്ന ബാക്ടീരിയ നായയുടെ പ്രതിരോധശേഷി കുറയുന്നനേരം ശരീരത്തെ ആക്രമിക്കുന്നു. തക്കസമയത്ത് ചികിത്സ ലഭിക്കാതെ വന്നാൽ യൂറിനറി ബ്ലാഡറിലേക്കും കിഡ്നിയിലേക്കും അണുബാധയുണ്ടാകാമെന്നതിനാൽ തുടക്കത്തിലെ ചികിത്സയാരംഭിക്കാം.

പ്രതിരോധ മാർഗങ്ങൾ

  • നായ്ക്കളുടെ ജനനേന്ദ്രിയഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക.
  • ധാരാളം വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
  • ഡ്രൈഫുഡ് കൊടുക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.
  • UTI (Urinary tract infections) സംശയം തോന്നിയാൽ ചികിത്സ തേടുക.
  • പ്രജനനം നടത്തുന്നവർ ഇണ ചേർക്കുന്നതിന് തിരഞ്ഞെടുക്കുന്നത് അണുബാധയില്ലാത്ത നായയാണെന്ന് ഉറപ്പുവരുത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com