ഇരട്ടി വില കൊടുത്തു ബ്രൗൺ മുട്ട വാങ്ങിയാൽ എന്തുണ്ട് ഗുണം?

HIGHLIGHTS
  • നാടൻ മുട്ടയ്ക്ക് ഗുണവും രുചിയും കൂടുതലുണ്ടോ
  • മഞ്ഞക്കരുവിന്റെ നിറം വർധിക്കാൻ എന്തു ചെയ്യണം?
egg
SHARE

നമ്മുടെ നാട്ടിൽ നല്ല മുട്ട എന്നാൽ ബ്രൗൺ നിറത്തിലുള്ള മുട്ടയാണ്. നാടൻ മുട്ട എന്ന ഓമനപ്പേരിലും ബ്രൗൺ നിറത്തിലുള്ള മുട്ടകൾ താരമാകുന്നു. ഒപ്പം സാധാരണ വെള്ള തോടുള്ള മുട്ട ഉപയോഗിക്കാൻ കൊള്ളില്ല എന്നു പ്രചരിപ്പിക്കുന്നവരുമുണ്ട്.

സത്യത്തിൽ വെളുത്ത മുട്ടയുടെ വിലയേക്കാളും ഇരട്ടി വിലയ്ക്ക് ബ്രൗൺ നിറത്തിലുള്ള മുട്ട വാങ്ങിയാൽ എന്തെങ്കിലും പ്രയോജനമുണ്ടോ? ഇല്ല എന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. തൊണ്ടിന്റെ നിറം ഏതാണെങ്കിലും മുട്ടയ്ക്കുള്ളിലെ പോഷകങ്ങൾ ഒരുപോലെയാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

ഇനി ബ്രൗൺ മുട്ടകളെ നാടനെന്നു വിളിക്കാമെങ്കിൽ നാടൻ കോഴികൾ മാത്രമാണോ ബ്രൗൺ മുട്ടകളിടുന്നത്? അത്യുൽപാദന ശേഷിയുള്ള, മുട്ടയ്ക്കു വേണ്ടി മാത്രം വികസിപ്പിച്ച് ബിവി 380 ഇനം പോലുള്ള സങ്കര ഇനം കോഴികളും ബ്രൗൺ നിറത്തിലുള്ള മുട്ട ഇടുന്നവരാണ്. അപ്പോൾപ്പിന്നെ ബ്രൗൺ മുട്ട എന്ന പ്രചാരണത്തിന് കഴമ്പില്ല എന്ന് മനസിലാക്കാം. 

നാഷണൽ ബ്യൂറോ ഓഫ് ജനറ്റിക് റിസോഴ്സസിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ആകെ 19 തദ്ദേശീയ കോഴി ഇനങ്ങളാണുള്ളത്. ഇതിൽ കേരളത്തിലുള്ളത് ഒരിനം മാത്രമാണ്. അതാണ് തലശേരിക്കോഴികൾ. 

നമ്മുടെ നാട്ടിൽ ബ്രൗൺ മുട്ടകൾ നൽകുന്ന കോഴിയിനങ്ങൾ ഏതെല്ലാമാണ്? നാടൻ മുട്ടയ്ക്ക് ഗുണവും രുചിയും കൂടുതലുണ്ടോ? കോഴിയുടെ ആരോഗ്യവും മുട്ടയുടെ മഞ്ഞക്കരുവിന്റെ നിറവും വർധിക്കാൻ എന്തൊക്കെ വീട്ടിൽ ചെയ്യാൻ കഴിയും? ഡോക്ടർ മരിയ ലിസ മാത്യു പറയുന്നതു കേൾക്കൂ... വിഡിയോ കാണാം...

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA