ADVERTISEMENT

കോഴിയേപ്പോലെ അപവാദങ്ങൾ കേട്ട ഒരു പക്ഷി ഇല്ല എന്നുതന്നെ പറയാം. ഇറച്ചിക്കോഴികൾക്കും മുട്ടക്കോഴികൾക്കുമെതിരേ എത്രയെത്ര കെട്ടുകഥകളാണ് ദിനംപ്രതി ഉയരുന്നത്. ഊഹാപോഹങ്ങളുടെയും സ്വാർഥതാൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഉയരുന്ന ഇത്തരം കെട്ടുകഥകൾ വിശ്വസിക്കുന്നവരും ഒട്ടേറെയുണ്ട്. അത്തരത്തിലൊന്നാണ് മുട്ടക്കോഴികൾക്ക് ആന്റിബയോട്ടിക്കും രാസവസ്തുക്കളും നൽകിയാണ് അവയെ മുട്ടയിടീക്കുന്നത് എന്നതാണ്. 

ഓരോ ജീവികൾക്കും അവയുടെ ശരീരത്തിന് ആനുപാതികമായ പോഷകങ്ങൾ ഉൾക്കൊള്ളിച്ചാണ് തീറ്റകൾ തയാറാക്കുന്നത്. അതുകൊണ്ടുതന്നെയാണ് വിപണിയിൽ വ്യത്യസ്ത ഇനം തീറ്റകൾ ലഭ്യമായത്. കന്നുകാലികളുടെ കാര്യത്തിൽ കിടാക്കൾക്കും കറവപ്പശുക്കൾക്കും വ്യത്യസ്ത തീറ്റകൾ ലഭ്യമാണ്. ആ തീറ്റകൾ ആടിനു കൊടുക്കാറില്ല. പകരം ആടിനുള്ള പെല്ലറ്റുകൾ ലഭ്യമാണ്. അതുപോലെതന്നെ മുയലുകൾക്ക് മുയൽതീറ്റയും വിപണിയിലുണ്ട്. കോഴികൾക്കു തന്നെ സ്റ്റാർട്ടർ, ഗ്രോവർ, ഫിനിഷർ മുതലായ തീറ്റകളും മുട്ടയിടുന്ന കോഴികൾക്ക് ലെയർമാഷും ലഭ്യമാണ്. ഓരോ ജീവിയുടെയും വളർച്ചാ കാലത്തിന് ആനുപാതികമായാണ് തീറ്റ നൽകപ്പെടുക.

അപ്പോൾ ദിവസവും കോഴികൾ മുട്ടയിടാൻ എന്തു ചെയ്യണം? പോഷകസമ്പുഷ്ടമായ തീറ്റ നൽകിയാൽ മതി. അതിന് ചോറും ഭക്ഷണാവശിഷ്ടങ്ങളും മാത്രം നൽകിയാൽപ്പോര. അപ്പോൾ മുട്ടക്കോഴികൾക്കുള്ള തീറ്റ എങ്ങനെ വീട്ടിൽ തയാറാക്കാം? എന്തൊക്കെ ഭക്ഷ്യവസ്തുക്കളാണ് അതിൽ ഉൾപ്പെടുത്തേണ്ടത്? ഡോക്ടർ മരിയ ലിസ മാത്യുവിന്റെ വാക്കുകൾ കേൾക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com