ADVERTISEMENT

തത്തകളോട് മലയാളികൾക്ക് സ്നേഹവും ഇഷ്ടവും പൊതുവേ  കൂടുതലാണ്. അവയുടെ ചുറുചുറുക്കും സംസാരിക്കാനുള്ള കഴിവുമൊക്കെയാണ് തത്തകളെ പ്രിയപ്പെട്ടവരാക്കുന്നത്. റിങ് നെക്ക് പാരക്കീറ്റ്, അലക്‌സാൻഡ്രിയൻ പാരക്കീറ്റ് മുതലായ നാടൻ തത്തയിനങ്ങളായിരുന്നു മുമ്പ് ഏറെ വളർത്തിയിരുന്നത്. എന്നാൽ, വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഇന്ത്യയിൽ കണ്ടുവരുന്ന തത്തകൾ ഉൾപ്പെട്ടതോടെ അവയെ വളർത്തുന്നത് നിയമവിരുദ്ധമായി മാറി. അപ്പോൾ തത്തകളെ വളർത്താൻ ആഗ്രഹിക്കുന്നവർ എന്തു ചെയ്യും? 

വിദേശ ഇനം തത്തകൾ ഇന്ന് വ്യാപകമായി നാട്ടിൽ ലഭ്യമാണ്. നാട്ടിൽ ബ്രീഡ് ചെയ്യുന്നവരും കേരളത്തിനു പുറത്തുനിന്ന് വരുത്തി വിൽക്കുന്നവരും കേരളത്തിൽ ഒട്ടേറെയുണ്ട്. ഇവരിൽനിന്നൊക്കെ കുറഞ്ഞ വിലയ്ക്ക് വിവിധയിനം തത്തകളെ വാങ്ങാൻ കഴിയും. പലപ്പോളും വിലയാണ് പല പക്ഷിപ്രേമികളുടെയും സ്വപ്നങ്ങളുടെ ചിറകരിയുന്നത്. 

സാധാരണക്കാരുടെ പോക്കറ്റിലൊതുങ്ങുന്ന ചില ചെറിയ തത്തയിനങ്ങളാണ് ഗ്രീൻ ചീക്ക്ഡ് കൊന്യൂർ, യെല്ലോ സൈഡഡ് കൊന്യൂർ, പൈനാപ്പിൾ കൊന്യൂർ, ജാൻഡ്യ കൊന്യൂർ, സൺ കൊന്യൂർ തുടങ്ങിയവ. ഏകദേശം 2500നും 15000നും ഇടയിൽ ഇവയെ ലഭ്യമാകും. ഓരോ ഇനത്തിനും ഏകദേശം എത്ര രൂപ വിലവരുമെന്ന് വി.എം. രഞ്ജിത് പറയുന്നു. വിഡിയോ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com