ADVERTISEMENT

കുടുംബത്തിലേക്ക് പുതിയൊരംഗം വരുന്നതിന്റെ സന്തോഷസൂചകമായി നിറവയറുമായുള്ള മറ്റേണിറ്റി ഫോട്ടോഷൂട്ടിന് ഇന്ന് സമൂഹത്തിൽ പ്രചാരമേറിയിട്ടുണ്ട്. കൺമണിയെ സ്വീകരിക്കാനൊരുങ്ങുന്നതിന്റെ മാധുര്യമുള്ള നിമിഷങ്ങൾ പിന്നീട് ഓർമിക്കാനാണ് പല ദമ്പതികളും മറ്റേണിറ്റി ഫോട്ടോഷൂട്ടിന് പ്രാധാന്യം നൽകുന്നത്. 

എന്നാൽ, മനുഷ്യർക്കു മാത്രമല്ല അരുമമൃഗങ്ങളുടെയും മറ്റേണിറ്റി ഫോട്ടോഷൂട്ടിന് പ്രാധാന്യം നൽകുന്നവരും മൃഗസ്നേഹികളിലുണ്ട്. അത്തരത്തിൽ 2016ൽ പകർത്തിയ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലാണ്.

ബ്രസീലിയൻ ഫോട്ടോഗ്രാഫറായ അന്ന പോൾ ഗ്രില്ലോ ആണ് പ്രസവം അടുത്ത നായയുടെ ഭംഗിയുള്ള ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. അവരുടെ അന്ന ഫോട്ടോഗ്രാഫിയ എന്ന ഫെയ്‌സ്ബുക്ക് പേജിൽ 2016ൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കഴിഞ്ഞ ദിവസം അവർ വീണ്ടും പോസ്റ്റ് ചെയ്തു. ഇതാണ് ഇപ്പോൾ വൈറലായത്.

അന്നയുടെ സുഹൃത്താണ് തന്റെ ഗർഭിണിയായ നായയുടെ ഫോട്ടോ പകർത്തണമെന്ന് അന്നയോട് പറഞ്ഞത്. ലിലിക എന്നാണ് നായയുടെ പേര്. നിറവയറായിരുന്നെങ്കിലും അവൾ ഭംഗിയായി കാമറയ്ക്കു മുന്നിൽ പോസ് ചെയ്തു. 

ഫോട്ടോ ഷൂട്ട് കഴിഞ്ഞതിന്റെ പിറ്റേന്ന് ലിലിക അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നതാണ് മറ്റൊരു കാര്യം. അഞ്ചു മക്കൾക്കൊപ്പം ലിലിക നിൽക്കുന്ന ചിത്രങ്ങളും അന്ന പങ്കുവച്ചിട്ടുണ്ട്. 

ലിലികയുടെ കൂടുതൽ ചിത്രങ്ങൾ ചുവടെ

lilica-5
ചിത്രങ്ങൾക്ക് കടപ്പാട്: ഫെയ്‌സ്ബുക്ക്
lilica-3
ചിത്രങ്ങൾക്ക് കടപ്പാട്: ഫെയ്‌സ്ബുക്ക്
lilica-4
lilica-7
lilica
lilica-2
lilica-1
lilica-6
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com