ADVERTISEMENT

മികച്ച ക്ഷീരകർഷകനുള്ള ധനസഹായം

അർഹത:  ഓരോ ജില്ലയിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന ക്ഷീരകർഷകർക്ക്. ജില്ലാതല വിദഗ്ധ സമിതിയുടെ വിലയിരുത്തൽ അനുസരിച്ചാണു മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നത്. 
അപേക്ഷിക്കേണ്ട വിധം: നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓൺലൈനായി നൽകണം. വൈബ്‌സൈറ്റ് www.kdfwf.org. ക്ഷീരസംഘം ഭരണസമിതിയുടെ തീരുമാനവും ഹാജരാക്കണം.
അപേക്ഷിക്കേണ്ട വിലാസം: കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്

ക്ഷീരകർഷക ക്ഷേമനിധി

അർഹത: ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗമായതിനു ശേഷം 5 വർഷം 500 ലീറ്ററിലധികം പാൽ സംഘത്തിൽ അളക്കുകയും 60 വയസ് തികയുകയും ചെയ്ത കർഷകർക്ക്.
അപേക്ഷിക്കേണ്ട വിധം: നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓൺലൈനായി നൽകണം. വൈബ്‌സൈറ്റ് www.kdfwf.org. ക്ഷീരകർഷക സമിതിയുടെ തീരുമാനവും പാലളവിന്റെ വിവരവും ക്ഷീരവികസന യൂണിറ്റിലെ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തണം.

കുടുംബ പെൻഷൻ

അർഹത: മരിച്ച പെൻഷനറുടെ നോമിനിയാണെന്നുള്ള സ്ഥിരീകരണം.
അപേക്ഷിക്കേണ്ട വിധം: നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓൺലൈനായി നൽകണം. അപേക്ഷ www.kdfwf.org എന്ന വെബ്സൈറ്റിലുണ്ട്. പെൻഷനറുടെ മരണ സർട്ടിഫിക്കറ്റും നോമിനിയാണെന്നു തെളിയിക്കുന്ന സാക്ഷ്യപത്രവും ക്ഷീരസംഘം ഭരണസമിതിയുടെ തീരുമാനവും ലഭ്യമാക്കണം.
അപേക്ഷിക്കേണ്ട വിലാസം: കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്

വിവാഹധനസഹായം

അർഹത: ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ പെൺമക്കൾക്ക്.
അപേക്ഷിക്കേണ്ട വിധം: നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓൺലൈനായി നൽകണം. അപേക്ഷ www.kdfwf.org എന്ന വെബ്സൈറ്റിലുണ്ട്. വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പും ക്ഷീരസംഘം ഭരണസമിതിയുടെ തീരുമാനവും ഹാജരാക്കണം.
സമയപരിധി: വിവാഹം കഴിഞ്ഞ് 6 മാസത്തിനകം.
അപേക്ഷിക്കേണ്ട വിലാസം: കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്

ക്ഷീരസുരക്ഷാ പദ്ധതി

(അപകടമരണം)

അർഹത: ക്ഷീരകർഷക ക്ഷേമനിധിയിലെ അംഗങ്ങൾക്ക്. 
അപേക്ഷിക്കേണ്ട വിധം: നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓൺലൈനായി നൽകണം. വൈബ്‌സൈറ്റ് www.kdfwf.org. മരണം സാക്ഷ്യപ്പെടുത്തിയ ഡോക്ടറുടെ സർട്ടിഫിക്കറ്റും ക്ഷീരസംഘം ഭരണസമിതിയുടെ തീരുമാനവും ഹാജരാക്കണം.
അപേക്ഷിക്കേണ്ട വിലാസം: കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്

  • ക്ഷീരസുരക്ഷാ പദ്ധതി (സ്ഥായിയായ അവശത)
    ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
  • ക്ഷീരസുരക്ഷാ പദ്ധതി (മാരക രോഗങ്ങൾക്ക്)
    മാരക രോഗം സാക്ഷ്യപ്പെടുത്തിയ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
  • മരണാനന്തര സഹായം
    മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com