ADVERTISEMENT

കരിങ്കോഴികള്‍ക്ക്  ഭൗമ സൂചിക പട്ടം ലഭിച്ചെങ്കിലും അതിന് പിന്നില്‍ ഒരു തര്‍ക്കത്തിന്‍റെ കഥയുണ്ട്. ഏറെ വാണിജ്യ സാധ്യതയുള്ള  കരിങ്കോഴികളുടെ ഭൗമ സൂചിക പട്ടം സ്വന്തമാക്കുന്നതിനായി മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട രൂക്ഷമായ വാദകോലാഹലങ്ങള്‍ തന്നെയാണ് നടന്നത്. പതിറ്റാണ്ടുകളായി മധ്യപ്രദേശിലെ ജാംബുവ ജില്ലയിലെ കര്‍ഷകര്‍ വളര്‍ത്തുന്നതും അവിടെ ഉരുത്തിരിഞ്ഞതുമായ കോഴികളാണ്  കരിങ്കോഴികളെന്നും അതിനാല്‍ ജാംബുവയിലെ ആദിവാസി ഗ്രാമീണ കര്‍ഷകരുടെ പേരില്‍ കരിങ്കോഴികള്‍ക്ക് ഭൗമ സൂചിക പട്ടം നല്‍കണമെന്നും നല്‍കണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഗ്രാമീണ്‍ വികാസ് ട്രസ്റ്റ്  എന്ന സംഘടന ഇന്ത്യന്‍ ഭൗമ സൂചിക റജിസ്റ്ററിക്ക് അപേക്ഷ നല്‍കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മധ്യപ്രദേശ് സര്‍ക്കാറിന്‍റെ പിന്തുണയോടെയാണ് 2012ല്‍ ഈ അപേക്ഷ സമര്‍പ്പിക്കപ്പെട്ടത്. 

കരിങ്കോഴികള്‍ ഛത്തീസ്‌ഗഡിലെ ധന്തേവാദ ജില്ലയിലെ ആദിവാസി ഊരുകളില്‍ ഉത്ഭവിച്ചതാണെന്നും അതിനാല്‍ ഛത്തീസ്‌ഗഡിന് കരിങ്കോഴികളുടെ ഭൗമ സൂചിക പട്ടം  ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്‍റെ  പിന്തുണയോടെ ഒരു സ്വകാര്യ സ്ഥാപനം മറ്റൊരു അപേക്ഷ നല്‍കിയതോടെ തര്‍ക്കമായി. സംസ്ഥാനങ്ങള്‍ തമ്മില്‍ രൂക്ഷമായ കോഴിപ്പോര് തന്നെയാണ് പിന്നീട് നടന്നത്. ചരിത്രവും തെളിവുമെല്ലാം  നിരത്തിയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ 2018-ല്‍ കേന്ദ്രസര്‍ക്കാരിന് കീഴിലെ ജിഐ റജിസ്റ്ററി ഓഫ് ഇന്ത്യ, മധ്യപ്രദേശിലെ ജാംബുവ ജില്ലയിലെ കര്‍ഷകര്‍ക്ക് കരിങ്കോഴികളുടെ ഭൗമസൂചിക പദവി അംഗീകരിച്ചു നല്‍കിയതോടെ വാദപ്രതിവാദങ്ങള്‍ക്ക് വിരാമമായി. ഇറച്ചി-പക്ഷിയിറച്ചി വിഭാഗത്തിലാണ് കരിങ്കോഴികള്‍ക്ക് ഭൗമ സൂചികാപട്ടം നല്‍കിയിട്ടുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com