sections
MORE

പക്ഷിപ്പനിയല്ല; കുട്ടനാട്ടിലെ താറാവുകൾക്ക് ബാക്ടീരിയൽ രോഗം

duck-11
SHARE

കുട്ടനാടിന്റെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി അയ്യായിരത്തോളം താറാവുകൾ ചത്തെന്ന വാർത്ത പരിഭ്രാന്തി പരത്തിയിരുന്നു. സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ടനാട്ടിലെ താറാവുകൾക്ക് പക്ഷിപ്പനിയാണെന്ന അഭ്യൂഹവും പ്രചരിച്ചിരുന്നു. എന്നാൽ മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സാമ്പിളുകൾ ശേഖരിച്ച് തിരുവല്ലയിലെ മഞ്ഞാടി പക്ഷിരോഗ നിർണ്ണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ മരണ കാരണമായി കണ്ടെത്തിയത് ‘റൈമെറെല്ലോസിസ്’ അഥവാ ‘ന്യൂ ഡക്ക് ഡിസീസ്’ എന്ന ബാക്ടീരിയൽ രോഗമാണ്. എന്നാൽ റൈമെറെല്ല ഒരു വൈറസ് രോഗമാണെന്ന തെറ്റായ വിവരം ഒരു ദിനപത്രത്തിലടക്കം പ്രചരിച്ചിരുന്നു.

റൈമെറെല്ല അനാറ്റിപേസ്റ്റിഫർ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഗ്രാം നെഗറ്റീവ് ബാക്ടീരിയയാണ് രോഗാണു. പൊതുവിൽ ജലജീവികളായ താറാവുകളിലും വാത്തകളിലും ദ്രുതമരണത്തിനു കാരണമായേക്കാവുന്ന റൈമെറെല്ലയുടെ 21 തരം സബ് ടൈപ്പുകൾ ലോകത്തിന്റെ  വിവിധയിടങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. വെറ്ററിനറി സർവകലാശാലയുടെ പഠനങ്ങൾ പ്രകാരം  അവയിൽ രണ്ടെണ്ണമാണ് കേരളത്തിൽ നാളിതുവരെ  കണ്ടെത്തിയിട്ടുള്ളത്.

ഒരു താറാവിൽനിന്നു മറ്റൊന്നിലേക്ക് അതിവേഗം പടർന്നു പിടിക്കാൻ ശേഷിയുള്ളവയാണ് റൈമെറെല്ല ബാക്ടീരിയ. ഇത് പൂർണമായും പക്ഷികളിൽ മാത്രം കാണപ്പെടുന്ന രോഗമാണ്. മനുഷ്യരിലേക്ക് പടരുന്നതല്ല. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രണ്ടു മുതൽ അഞ്ചു വരെ ദിവസങ്ങൾക്കുള്ളിൽ വിവിധ രോഗ ലക്ഷണങ്ങൾ കാണിക്കും. പക്ഷിപ്പനിയോട് സാദൃശ്യമുള്ള ലക്ഷണങ്ങളായ മൂക്കൊലിപ്പ്, തുമ്മൽ, തലയും കഴുത്തും വല്ലാതെ കുലുക്കി ബാലൻസ് തെറ്റിയുള്ള നടത്തം (നാഡീ വ്യൂഹത്തെ ബാധിക്കുന്നതിനാൽ) എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. ഒന്നു മുതൽ രണ്ടു വരെ മാസം പ്രായമുള്ള കുഞ്ഞുങ്ങളിൽ രോഗം അതിവേഗം പടർന്നു പിടിക്കുകയും അമ്പതു ശതമാനത്തോളം മരണ നിരക്കിന് കാരണമാവുകയും ചെയ്യും. ഈ രോഗം താറാവുകളിൽ പലപ്പോഴും പക്ഷിപ്പനിയുടെയും കോളറയുടെയും ലക്ഷണങ്ങൾ കാട്ടിയുള്ള കൂട്ട മരണങ്ങൾ സൃഷ്ടിക്കുന്നതിനാൽ, കൂട്ട മരണങ്ങൾ കാണപ്പെടുന്ന ഉടൻ മൃഗ സംരക്ഷണ വകുപ്പിനെ അറിയിക്കുന്നത് രോഗ നിയന്ത്രണത്തിനും വ്യാപനം ഒഴിവാക്കാനും സഹായകമാകും. രോഗം തിരിച്ചറിഞ്ഞ് ഉടൻ വൈദ്യ സഹായം ലഭ്യമാക്കിയാൽ മരണനിരക്കു കുറയ്ക്കാം.

ഫലപ്രദമായ ആന്റിബയോട്ടിക്‌ ചികിത്സകൾ നിലവിലുണ്ടെങ്കിലും ഏറ്റവും ഫലപ്രദമായ ആന്റിബയോട്ടിക് കണ്ടെത്താൻ ‘കൾചറൽ സെൻസിറ്റിവിറ്റി ടെസ്റ്റുകൾ’ വേണ്ടി വന്നേക്കാം. അതിനാൽ കർഷകർ  സ്വയം ചികിത്സയ്ക്ക് മുതിരാതെ രോഗബാധ സംശയിക്കുമ്പോൾത്തന്നെ എത്രയും വേഗം തൊട്ടടുത്തുള്ള  വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം. നിലവിൽ ഈ രോഗത്തിനെതിരായുള്ള ഫലപ്രദമായ വാക്സിനുകൾ ലഭ്യമായിത്തുടങ്ങിയിട്ടില്ല.  അതിനാൽ രോഗം വരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. രോഗപ്പകർച്ച,  വ്യാപനം എന്നിവ തടയുന്നതിനായി ഫാമിൽ ജൈവ സുരക്ഷ നിർബന്ധമാക്കണം. വിവിധ പ്രായത്തിലുള്ള താറാവുകളെ ഒന്നിച്ചിട്ട് വളർത്തരുത്. കൂട്, തീറ്റപ്പാത്രങ്ങൾ, വെള്ളപ്പാത്രങ്ങൾ എന്നിവയിൽ കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തണം. അണുനാശിനി കലർത്തിയ ശുദ്ധമായ കുടിവെള്ളം മാത്രം നൽകുക. സന്ദർശകരെ പൂർണമായും ഒഴിവാക്കണം. 

രോഗബാധ സംശയിക്കുന്ന ഇടങ്ങളിലെ താറാവുകളെ ഒരു കാരണവശാലും മേയാൻ വിടരുത്. മലിന ജലവുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കണം. രോഗലക്ഷണങ്ങൾ കാണിക്കുന്നവയെ മാറ്റി പാർപ്പിക്കുകയും എത്രയും വേഗം വൈദ്യ സഹായം ലഭ്യമാക്കുകയും വേണം. ചില പ്രത്യേക സാഹചര്യങ്ങളിൽ അനിയന്ത്രിതമായി രോഗം പടർന്നു പിടിക്കുന്ന ഇടങ്ങളിലെ താറാവുകളെ നശിപ്പിക്കേണ്ടി വരും. അത്തരം സാഹചര്യങ്ങളിൽ രോഗവ്യാപനം തടയാനായി മൃഗ സംരക്ഷണ വകുപ്പിന്റെ നിർദേശങ്ങളോട് സഹകരിക്കണം. ഓർക്കുക, ഇതൊരു ജന്തുജന്യ രോഗമല്ലാത്തതിനാൽ അനാവശ്യ പരിഭ്രാന്തി ആവശ്യമില്ല. എന്നിരുന്നാലും, നിരന്തര ജാഗ്രതയും കൃത്യസമയത്തു നടത്തുന്ന രോഗനിയന്ത്രണവും കുട്ടനാട് പോലെയുള്ള ഒരു താറാവു ഗ്രാമത്തെ സംബന്ധിച്ചിടത്തോളം 

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA