ADVERTISEMENT

കോവിഡ് 19 പടരുന്നത് പ്രധാനമായും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കാണ്. നിലവിൽ കോവിഡ് 19ന്റെ ഉദ്ഭവം മൃഗങ്ങളിൽനിന്നാണെന്ന് കരുതപ്പെടുന്നു. എന്നാൽ, മൃഗങ്ങളിൽനിന്നാണ് ഉദ്ഭവം എന്നും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരും എന്നും സാധൂകരിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകളൊന്നും തന്നെ ഇതുവരെ ലഭ്യമല്ല. അതിനാൽ, നിലവിലെ അവസ്ഥയിൽ മൃഗങ്ങളിൽനിന്ന് അസുഖം പടരുമെന്ന ഭയം വേണ്ടെന്ന് ലോക മൃഗാരോഗ്യ സംഘടന വ്യക്തമാക്കിക്കഴിഞ്ഞു.

മാംസാദികൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

അസുഖത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് സംശയങ്ങളുണ്ടെങ്കിലും അറവുശാലകളിലും ഇതര മാംസവിൽപന കേന്ദ്രങ്ങളിലും സന്ദർശനം നടത്തുമ്പോൾ പൊതുവായ വ്യക്തിശുചിത്വം പാലിക്കണമെന്ന് ലോക മൃഗാരോഗ്യ സംഘടന നിഷ്കർഷിക്കുന്നു. സോപ്പുപയോഗിച്ചു കൈയും മുഖവും കഴുകണം. മാംസവും മറ്റും സ്പർശിച്ച ശേഷം കണ്ണിലും മുഖത്തും വായിലും തൊടാതിരിക്കാനും ശ്രദ്ധിക്കണം. അസുഖം ബാധിച്ച മൃഗങ്ങളുമായോ കേടു വന്ന മാംസ- മാംസോൽപന്നങ്ങളുമായോ സമ്പർക്കം വരാതിരിക്കാനും കരുതൽ വേണം. തെരുവിൽ അലയുന്ന മൃഗങ്ങളിൽനിന്ന് സുരക്ഷിത അകലം പാലിക്കുന്നതാണ് ഉചിതം.

കോവിഡും ഓമന മൃഗങ്ങളും

നിലവിൽ ഓമന മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടരുന്നതായി റിപോർട്ടുകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ ഓമന മൃഗങ്ങളെ സംശയ ദൃഷ്ടിയോടുകൂടി സമീപിക്കേണ്ട കാര്യമില്ല. ഹോങ്കോങ്ങിൽ  കോവിഡ് ബാധിച്ച ഉടമകളുടെ ഒരു നായക്ക് കോവിഡ് ബാധിച്ച റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നായ രോഗലക്ഷണങ്ങൾ ഒന്നും തന്നെ കാണിച്ചിരുന്നില്ല. നായകളോ പൂച്ചകളോ രോഗവാഹകരാകുമെന്ന നിലയിലുള്ള യാതൊരു റിപ്പോർട്ടുകളും നിലവിലില്ല. അതിനാൽത്തന്നെ നിങ്ങളുടെ ഓമനമൃഗങ്ങളെ ആലോചിച്ച് ഭയപ്പെടേണ്ടതില്ല.

കോവിഡ് ബാധയുള്ള മനുഷ്യരുമായി നിങ്ങളുടെ ഓമന മൃഗങ്ങൾ ഇടപഴകുമ്പോൾ

നിലവിൽ അത്തരത്തിൽ  ലക്ഷണങ്ങളുള്ള രോഗബാധക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെങ്കിലും ഒരു ജന്തുജന്യ രോഗത്തെ തടയാനുള്ള മുൻകരുതൽ എന്ന നിലയ്ക്ക് അസുഖമുള്ള വ്യക്തികളുമായി ഓമന മൃഗങ്ങൾ ഇടപെടാതിരിക്കുന്നതാണ് ഉത്തമം.

(ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ മലപ്പുറം ജില്ലാ സെക്രട്ടറിയാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com