sections
MORE

പൂട്ടു വീണ ഇരുപത്തിയൊന്നു ദിവസം നായ്ക്കൾക്കും പൂച്ചകൾക്കും തീറ്റ എന്തു കൊടുക്കും?

dog-and-cat
SHARE

റെഡിമെയ്ഡ് ഡോഗ്, ക്യാറ്റ് തീറ്റകൾ, മത്സ്യം, മാംസം എന്നിവയുടെ ലഭ്യത കുറയുകയോ ഇല്ലാതാവുകയോ ചെയ്യുമെന്നതാണ് പ്രധാന പ്രശ്നം. താമസിക്കുന്ന വീട്ടിൽ ഭക്ഷണമില്ലാതായാൽ പൂച്ചകൾ ബുദ്ധിപൂർവം സ്ഥലം കാലിയാക്കുമെന്നും ഓർക്കുക.

  • റെഡിമെയ്ഡ് തീറ്റ സ്ഥിരമായി നൽകുന്നവർക്ക് അതു ലഭ്യമാണെങ്കിൽ അതിൽ തുടരാം. തുടർലഭ്യത ഉറപ്പില്ലെങ്കിൽ മറ്റു ഭക്ഷണ സാധനങ്ങൾക്കൊപ്പം ചേർത്ത് ചെറിയ അളവിൽ നൽകുക.
  • 200 ഗ്രാം ചോറിൽ തോടോടുകൂടിയ ഒരു പുഴുങ്ങിയ മുട്ട പൊടിച്ച് ചേർത്തു നൽകുകയാണ് ഏറ്റവും മിതമായ ഭക്ഷണം. ഇങ്ങനെ രണ്ടു നേരം നൽകാം. ഇതിനൊപ്പം ഒരു പിടി റെഡിമെയ്ഡ് തീറ്റ കൂടിയുണ്ടെങ്കിൽ ഈ ക്ഷാമകാലത്ത് കുശാൽ.
  • ചോറിൽ തൈരും കൂടി ചേർത്തു നൽകാം.
  • മത്തങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, കപ്പ എന്നിവ വേവിച്ച് ചോറിൽ ചേർക്കാം.
  • ഗർഭിണികൾക്ക് നിർദേശിക്കപ്പെട്ടിട്ടുള്ള സപ്ലിമെന്റ് മരുന്നുകൾ പ്രത്യേകം നൽകുക.
  • 6-8 റൊട്ടിക്കഷണങ്ങൾ പാലൊഴിച്ചു നൽകിയാൽ ഒരു നേരത്തെ ഭക്ഷണമായി. രണ്ടു നേരം നൽകണം.
  • പൂച്ചകൾക്ക് ചോറും തൈരും ചേർത്ത് നൽകാം.
  • ചോറ്, അൽപം വെളിച്ചെണ്ണ  എന്നിവയ്‌ക്കൊപ്പം അൽപം ഉണക്കമീൻ വേവിച്ച് നന്നായി കഴുകി നൽകാം. ഉപ്പിന്റെ അളവ് സൂക്ഷിക്കണം.
MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA