ADVERTISEMENT

മനുഷ്യർ ഭക്ഷണത്തെ ഇഷ്ടപ്പെടുന്നത് അതിന്റെ രുചിയിലൂടെയാണ്. രുചി വർധിപ്പിക്കാനായി പല തരത്തിൽ പാകം ചെയ്യുന്നു, മസാലകൾ ചേർക്കുന്നു... എന്നാൽ, നാം കഴിക്കുന്ന ഭക്ഷണങ്ങൾ മറ്റു ജീവജാലങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമോ? ഇല്ല എന്ന് നിസംശയം പറയാം.

നാം ഉപയോഗിക്കുന്ന പല ഭക്ഷണങ്ങളും മറ്റു ജീവികളുടെ മരണത്തിനു തന്നെ കാരണമായേക്കാവുന്നതാണ്. മനുഷ്യനോട് ഏറ്റവും അടുത്തു ജീവിക്കുന്ന മൃഗമാണ് നായ. പലപ്പോഴും വീട്ടിലെ മിച്ചഭക്ഷണം അവനുള്ളതായിരിക്കും. അതിൽ അടങ്ങിയിരിക്കുന്ന ഉപ്പും മസാലയുമൊക്കെ നായ്ക്കൾക്ക് ദോഷകരമായി ഭവിക്കാം. 

കുട്ടികളാവട്ടെ തങ്ങളുടെ ഭക്ഷണത്തിന്റെ ഒരു വിഹിതം നായ്ക്കളുമായി പങ്കുവയ്ക്കാറുണ്ട്. അത് ചോക്ലേറ്റ് ആവാം, മറ്റു പലഹാരങ്ങളാകാം. എന്നാൽ ഇവയൊക്കെ നായ്ക്കൾക്കു നല്ലതാണോ? ചോക്ലേറ്റ്, ചായ, കാപ്പി, ഉപ്പ് തുടങ്ങിയവ നായ്ക്കൾക്ക് വിഷബാധ ഏൽപ്പിക്കുന്ന ഭക്ഷണ പദാർഥങ്ങളാണ്. എന്തൊക്കെയാണ് അതിന്റെ ലക്ഷണങ്ങൾ? ഡോക്ടർ മരിയ ലിസ മാത്യു വിശദീകരിക്കുന്നു. വിഡിയോ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com