നായ്ക്കൾക്ക് മൂത്രത്തിൽ കല്ല്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

HIGHLIGHTS
  • കൂട്ടിൽ എപ്പോഴും വെള്ളം കരുതിയിരിക്കണം
dog
SHARE

വളർത്തുനായകൾക്ക് കുടിക്കാനായി കൂട്ടിൽ എപ്പോഴും വെള്ളം കരുതിയിരിക്കണം. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനാലും വെള്ളം കുടിക്കുന്നത് കുറവായതിനാലും മൂത്രാശയ രോഗങ്ങൾ നായ്ക്കൾക്ക് ഏറിവരുന്നുണ്ട്. ഇവയിൽ പ്രധാനമാണ് മൂത്രാശയത്തിൽ കല്ല്.

ലക്ഷണങ്ങൾ: മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്, പല തവണ മൂത്രമൊഴിക്കൽ (പലപ്പോഴും തുള്ളിതുള്ളിയായി മാത്രം മൂത്രമൊഴിക്കുക). മൂത്രത്തിന് കടുത്ത മഞ്ഞ നിറം, ബ്രൗൺ നിറം, രക്താംശം. മൂത്രമൊഴിക്കാൻ ശ്രമിക്കുമ്പോൾ കരയുക. ജനനേന്ദ്രിയം നക്കിത്തുടയ്ക്കുക.

സ്ഥിരീകരണം: ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സേവനം തേടാൻ താമസിക്കരുത്. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ മറ്റു രോഗങ്ങളുടേതുമാകാം. മൂത്രം പരിശോധിക്കലാണ് രോഗ സ്ഥിരീകരണത്തിന്റെ ആദ്യ പടി. മാത്രമല്ല അൾട്രാസോണോഗ്രഫി, എക്സ് റേ എന്നിവ വഴിയും മൂത്രത്തിൽക്കല്ല് സ്ഥിരീകരിക്കാം.

ചികിത്സ: കല്ലിന്റെ വലുപ്പവും സ്ഥാനവും അനുസരിച്ച് മരുന്നിലൂടെയോ സർജറിയിലൂടെയോ മൂത്രാശയ കല്ല് നീക്കം ചെയ്യാൻ കഴിയും. 

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA