ചുറ്റുവട്ടത്തുണ്ട് കാലിത്തീറ്റ

HIGHLIGHTS
 • കറവയുള്ള പശുക്കൾക്ക് കാലിത്തീറ്റയും വൈക്കോലും 2–3 കിലോഗ്രാം വീതം
 • പോള, ആഫ്രിക്കൻ പായൽ, എന്നിവ ഉപയോഗപ്പെടുത്താം
cattle-feed
SHARE

വീട്ടുവളപ്പിലെ സൈലേജ് നിർമാണം, അസോളക്കൃഷി, ഹൈഡ്രോപോണിക്സ് രീതിയിൽ തീറ്റപ്പുൽക്കൃഷി എന്നിവ ചെയ്യുന്നവർക്ക് ലോക്ഡൗൺ കാലത്തെ സധൈര്യം അതിജീവിക്കാം. പച്ചപ്പുല്ലും വൈക്കോലും കുറവായതുകൊണ്ട് ചെറുകിട ക്ഷീരകർഷകർക്ക് കൊറോണക്കാലത്തെ അതിജീവിക്കാൻ പ്രാദേശികമായി ലഭ്യമായ തീറ്റവസ്തുക്കളെ ആശ്രയിക്കേണ്ടി വരും.

പലയിടത്തും പുഞ്ചക്കൃഷി കഴിഞ്ഞ സമയമായതിനാൽ വൈക്കോൽ ലഭിക്കാനുള്ള സാധ്യതയുണ്ട്. കൊയ്ത്തിനുശേഷം ബാക്കിയായ നെൽക്കറ്റകൾ കത്തിച്ചു കളയാറുണ്ട്. ഇത്തവണ കത്തിക്കുന്നത് ഒഴിവാക്കി കന്നുകാലികളെ രാവിലെയും വൈകുന്നേരവും മേയാൻ അനുവദിച്ചാൽ നല്ലൊരു പരുഷാഹാരമാകും. ധാതുലവണ മിശ്രിതം കറവപ്പശുക്കൾക്ക് ദിവസേന 100 ഗ്രാം,  കിടാരികൾക്ക്  50 ഗ്രാം എന്ന അളവിൽ നൽകണം.

 • കാലിത്തീറ്റയും വൈക്കോലും:  കറവയുള്ള പശുക്കൾക്ക് കാലിത്തീറ്റയും വൈക്കോലും 2–3 കിലോഗ്രാം വീതം നൽകാം.
 • കന്നുകാലികൾക്ക് ആവശ്യമായ പരുഷാഹാരവും സാന്ദ്രീകൃതാഹാരവും സംയോജിപ്പിച്ച തീറ്റ മിശ്രിതമാണു സമ്പൂർണ മിശ്രിത കാലിത്തീറ്റ  ഈ തീറ്റമിശ്രിതം നൽകിയാൽ പരുഷാഹാരം പ്രത്യേകമായി നൽകേണ്ട ആവശ്യമില്ല. കേരള ഫീഡ്സ്, മിൽമ ഉൾപ്പെടെയുള്ള കമ്പനികൾ മിശ്രിത കാലിത്തീറ്റ വിതരണം ചെയ്യുന്നു.

ഇതാ ബദലുകൾ

 • വാഴയില, വാഴത്തട, വാഴക്കന്നുകൾ എന്നിവ മുറിച്ചു നൽകാം. 
 • പപ്പായ ഇല, പപ്പായ തണ്ട്, തെങ്ങോല (ഈർക്കിൽ നീക്കം ചെയ്തത്) എന്നിവ മുറിച്ചു നൽകാം.
 • വയലറ്റ് പൂക്കളുമായി ജലാശയങ്ങളിൽ തിങ്ങിനിറഞ്ഞ് വളരുന്ന പോള, ആഫ്രിക്കൻ പായൽ, എന്നിവ ഉപയോഗപ്പെടുത്താം. പച്ചയായോ ഉണക്കിയോ നൽകാം.
 • വിവിധ മരങ്ങളുടെ (അരയാൽ, മാവ്, മുരിങ്ങ, വാക, പൂവരശ്,. വേങ്ങ, കൊന്ന) ഇലകൾ.
 • പ്രാദേശികമായി ലഭ്യമായ പച്ചക്കറി, പഴവർഗ അവശിഷ്ടങ്ങൾ.
 • വഴിവക്കിൽ വളരുന്ന കാട്ടുചെടികൾ, നാടൻ പുല്ലുകൾ (മുള്ളില്ലാത്തതും വിഷാംശം ഇല്ലാത്തതും).
 • കൂൺ ഉൽപാദനത്തിന് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കപ്പെടുന്ന വൈക്കോൽ മിശ്രിതം.
 • കരിയിലകൾ മുകളിൽ പറഞ്ഞ ഏതെങ്കിലും ഇലകളുമായി സംയോജിപ്പിച്ച് നൽകാം. 

തയാറാക്കിയത്: ഡോ. അനി ബെൻസി ജേക്കബ് (ആനിമൽ ന്യൂട്രീഷണിസ്റ്റ്, കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം)

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA