കോവിഡ് കാലത്ത് സഹിവാൾ പശുവിന് മന്ത്രിയുടെ വീട്ടിൽ രാജകീയ സുഖപ്രസവം

HIGHLIGHTS
  • മന്ത്രിക്കുള്ളത് 5 സഹിവാൾ പശുക്കൾ
  • ഗിറിനെപ്പോലെ ഇണക്കിവളർത്താം
sahiwal
മന്ത്രി കെ. കൃഷ്ണൻകുട്ടി തന്റെ പശുവിനൊപ്പം തൊഴുത്തിൽ
SHARE

ഇന്ത്യൻ കന്നുകാലി ജനുസുകളിൽ പാൽ ഉൽപാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇനമാണ് സഹിവാളിന് മന്ത്രിവീട്ടിൽ സുഖപ്രസവം. ജലവിഭവ വകുപ്പ് മന്ത്രിയും ചിറ്റൂർ എംഎൽഎയും പാലക്കാട്ടെ പ്രമുഖ കർഷകനുമായ കെ. കൃഷ്ണൻകുട്ടിയുടെ ശേഖരത്തിലുള്ള സഹിവാൾ ഇനം പശുവാണ് കഴിഞ്ഞ ദിവസം ഒരു കുഞ്ഞിന് ജന്മം കൊടുത്തത്. ഈ ഇനത്തിൽപ്പെട്ട വേറെ നാലു പശുക്കൾക്കൂടി മന്ത്രിക്കുണ്ട്.  

2018 ജനുവരിയിലെ മാട്ട് പൊങ്കൽ കാലയളവിലാണ് ഈ പശുക്കളെ ചിറ്റൂരിലെത്തിക്കുന്നത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽപ്പെട്ട സഹിവാൾ ഗ്രാമമാണ് ഈയിനത്തിന്റെ ജന്മദേശം. ഏകദേശം 16 ലീറ്റർ വരെ ഔഷധഗുണമുള്ള A2 മിൽക്ക് ഈ പശുവിൽനിന്നു ലഭിക്കും. കാളകളുടെ അനിയന്ത്രിതമായ കശാപ്പും മറ്റു കാരണങ്ങളും മൂലം അന്യംനിന്ന് പോകാൻ അതീവ സാധ്യതയുള്ള ഇനമാണ് സഹിവാൾ. ഇപ്പോൾത്തന്നെ ജനിതക ശുദ്ധി(100% Purity)യുള്ള വളരെ എണ്ണം മാത്രമേ ഇന്ത്യയിലുള്ളൂ.

sahiwal-1
മന്ത്രിയുടെ സഹിവാൾ ഇനം പശുവും കുഞ്ഞും

ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിന്റെ അതിർത്തി ഗ്രാമത്തിൽനിന്ന് ഒട്ടനവധി പ്രതിസന്ധികളെയും വെല്ലുവിളികളെയും അഭിമുഖീകരിച്ചാണ് കാർഷിക വിദഗ്ധനായ കെ.ഐ. അനി, കൃഷി ഓഫീസർ അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള ടിം ഈ പശുക്കളെ ചിറ്റൂരിൽ എത്തിച്ചത്. ഇവയിൽ അഞ്ചെണ്ണത്തെയാണ്  മന്ത്രി സ്വന്തം മക്കളേപ്പോലെ ലാളിച്ചു വളർത്തുന്നത്. ചെന പിടിച്ച മറ്റു നാല് പശുക്കളും ഈ മാസമോ അടുത്ത മാസമോ പ്രസവിക്കുമെന്നാണ് കരുതുന്നത്‌.

പഞ്ചാബിലെയും പാകിസ്ഥാനിലെയും കടുത്ത ചൂട് തരണം ചെയ്ത് നല്ല പാൽ നൽകുന്ന ഈ ഇനത്തിന് ചിറ്റൂരിലെ കടുത്ത ചൂട് വളരെ നിസാരം. പശുവിനെ തന്റെ തോട്ടത്തിൽ അഴിച്ചുവിട്ടാണ് മന്ത്രി വളർത്തുന്നത്. പച്ചപ്പുല്ലാണ് പ്രധാന ഭക്ഷണം. ഇതല്ലാതെ വൈക്കോലും നൽകുന്നു. അരിത്തവിട്, ധാന്യപ്പൊടി, വിവിധ തരം പിണ്ണാക്കുകൾ, പരുത്തിക്കുരു എന്നിവയാണ് പുല്ലിനു പുറമേ തീറ്റയായി നൽകുന്നത്.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA