ADVERTISEMENT

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ പട്ടിണിയിലായവരിൽ തെരുവിൽ അലഞ്ഞുതിരിയുന്ന നായ്ക്കളും പൂച്ചകളും പക്ഷികളുമൊക്കെ ഉൾപ്പെടും. ഇവ പട്ടിണിയിലാകാതിരിക്കാൻ പ്രയത്നിക്കുന്ന ഒരുപാട് സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും എല്ലാ ജില്ലകളിലുമുണ്ട്. എറണാകുളത്ത് ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് തെരുവുമൃഗങ്ങൾക്ക് ഭക്ഷണമെത്തിക്കുന്നത്. സ്വന്തം അധ്വാനത്തിൽനിന്നു മിച്ചം വച്ചതും സുമനസുകളുടെ സഹായവുമൊക്കെയാണ് ഈ ഉദ്യമത്തിൽ അവരുടെ മുതൽക്കൂട്ട്. തിരുവനന്തപുരത്ത് തെരുവുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന വ്യക്തിയാണ് മേക്കപ്പ് ആർട്ടിസ്റ്റായ സീന ആന്റണി. സീന സമൂഹമാധ്യമത്തിൽ കുറിച്ച കുറിപ്പു വായിക്കാം.

ഒത്തിരി നന്ദിയുണ്ട് കൂട്ടുകാരെ, പ്രത്യേകിച്ച് നായ്ക്കൾക്ക് ഭക്ഷണം വാങ്ങാൻ സഹായിച്ചവരോട്. ഈ ലോക് ഡൗൺ സമയത്ത് ഒത്തിരി മൃഗസ്നേഹികൾ, സഹ ജീവി സ്നേഹികൾ ഉണ്ടെന്നു മനസിലായി.

ഈ സംരംഭം തുടങ്ങിയപ്പോൾ എന്റെ കൈ വശം ഉണ്ടായിരുന്ന ചെറിയ തുകയിൽ വലിയ ഒരു ദൗത്യം മുൻപിൽ കണ്ടുകൊണ്ട് ഇറങ്ങി. ഒപ്പം എന്റെ ജീവിത പങ്കാളിയും. ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് നമ്മുടെ ഈ കുഞ്ഞുങ്ങളുടെ എണ്ണം കൂടി വരികയും ചെലവേറുകയും ചെയ്തത്. കൂട്ടായി ആദ്യം എന്റെ കൂടെ ആനന്ദ് കടന്നു വന്നു. പിന്നെ ഒത്തിരി സുമനസുകൾ അരിയായും പൈസയായും വിറകായും സഹായത്തിനു പറന്നെത്തി. ഈശ്വരൻ അവരെ എല്ലാം അനുഗ്രഹിക്കട്ടെ, ഈ മിണ്ടാപ്രാണികളെ ഒരു നേരത്തെ ആഹാരമെങ്കിലും കൊടുത്ത് ഊട്ടിയതിൽ. ചിലർ പരിഹാസവും കുത്തു വാക്കുകളുമായി എത്തി. സാരമില്ല.

dog-food-1

ദിവസം 450ൽപ്പരം നായ്ക്കൾ, പൂച്ചകൾ, പക്ഷികൾ ഇവർക്കെല്ലാം ആഹാരം ഒരു വിധം ഒപ്പിച്ചു പോകുന്നു.

ഒരു ദിവസം 25 കിലോഗ്രാം അരി, 10 പത്തു കിലോഗ്രാം ഇറച്ചി, 500 രൂപയ്ക്ക് പെട്രോൾ, 3 കിലോഗ്രാം പെഡിഗ്രി. ചില ദിവസങ്ങളിലൽ ചെലവ് താങ്ങാൻ കഴിയാത്ത അവസ്ഥയിൽ എത്താറുണ്ട്. എങ്കിലും നടന്നു പോകുന്നു. ലോക് ഡൗൺ കഴിഞ്ഞാലും ഈ കുഞ്ഞുങ്ങളെ മറക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com