ADVERTISEMENT

കോഴിവളർത്തൽ മേഖലയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന ഭൂരിപക്ഷം പേർക്കും അറിയേണ്ട ഒരു പ്രധാന കാര്യമാണ് ഏതാണ് ഏറ്റവും കൂടുതൽ മുട്ടയിടുന്ന കോഴി ജനുസ് എന്ന്. അതിന് ഒറ്റവാക്കിലുള്ള ഉത്തരമാണ് 'ലെഗോൺ' കോഴികൾ. ഇറ്റലിയിലെ ലിവോർണോ എന്ന സ്ഥലത്താണ് ഉത്ഭവം എന്നും, അങ്ങനെയാണ് ലെഗോൺ എന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു. മൂന്നു തരമുള്ള ഇവയുടെ 'വൈറ്റ്' ലെഗോൺ ആണ് ഏറ്റവും പ്രസിദ്ധർ. വർഷത്തിൽ 300ലധികം മുട്ടകളാണ് ഉൽപാദനം.

ചുവന്ന പൂവും ആടകളും, വെളുത്ത തൂവലുകൾ, മഞ്ഞ നിറത്തിലുള്ള കാലുകൾ, തൂവെള്ള നിറത്തോട് കൂടിയ മുട്ടകൾ എന്നിവയാണ് ഇവയുടെ പ്രധാന പ്രത്യേകതകൾ. ശരാശരി ഒന്നര കിലോഗ്രാമാണ് പിടക്കോഴികളുടെ തൂക്കം. അതേസമയം, പൂവൻകോഴികൾക്ക് രണ്ടുകിലോഗ്രാം വരെ തൂക്കമുണ്ടാകും. ഇത്രയേറെ മുട്ടയുൽപാദനമുള്ളതിനാൽ സാന്ദ്രീകൃത തീറ്റ നൽകിയാൽ മാത്രമേ പ്രയോജനം ലഭിക്കൂ. വൈറ്റ് ലഗോണിനെക്കുറിച്ച് കൂടുതൽ അറിയാൻ വിഡിയോ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com