ADVERTISEMENT
പ്രകൃതിയിൽ വളരുന്ന പക്ഷികളുടെ കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ സംരക്ഷണയിൽനിന്ന് പുറത്തുപോയാൽ രക്ഷപ്പെടുക പ്രയാസമാണ്. കാരണം, മറ്റു പക്ഷികളോ ജീവികളോ അവയെ ആക്രമിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കൂട്ടിൽനിന്നു പുറത്തുവീഴുന്നതോ പറക്കാൻ പഠിക്കുമ്പോൾ മറ്റു പക്ഷികൾ ആക്രമിക്കുന്നതോ ആയ പലതരം പക്ഷികളെ പലർക്കും ലഭിക്കാറുണ്ട്. ചിലർ അവയെ ഉപേക്ഷിക്കുമ്പോൾ മറ്റു ചിലർ അവയെ തീറ്റ നൽകി സംരക്ഷിക്കുന്നു. കൂട് തേടി കൂട്ടിൽ വയ്ക്കുന്നവരും ചുരുക്കമല്ല. ഇത്തരത്തിൽ കൂട്ടംതെറ്റി ഒരു കുളത്തിൽ വീണ കരിയിലക്കിളിയെ (Jungle babbler) രക്ഷിക്കുകയും ആ കിളിയുടെ മാതാപിതാക്കളെക്കൊണ്ട് ഭക്ഷണം നൽകിക്കുകയും ചെയ്തിരിക്കുകയാണ് ചേർത്തല സ്വദേശി പി.എം. അഖിൽ. പക്ഷിക്കുഞ്ഞിനെ വീടിന്റെ ടെറസിൽ പ്രത്യേക സൗകര്യമൊരുക്കി വച്ചപ്പോൾ അതിന്റെ മാതാപിതാക്കൾത്തന്നെ വന്ന് ഭക്ഷണം നൽകുകയായിരുന്നു. അഖിൽ പങ്കുവച്ച വിഡിയോ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com