മുട്ടക്കോഴിക്കുഞ്ഞുങ്ങളെ എവിടെ കിട്ടും? അറിയാം സർക്കാർ നഴ്സറികൾ

HIGHLIGHTS
 • പൂവൻകോഴിക്കുഞ്ഞുങ്ങളും ഈ ഹാച്ചറികളിൽ ലഭ്യമാണ്
chicken
SHARE

ഒരു വീട്ടിൽ അഞ്ചു കോഴികളെയെങ്കിലും വളർത്തണമെന്ന് സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ എവിടെനിന്ന് കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാകും എന്നുകൂടി അറിഞ്ഞിരിക്കണം. സംസ്ഥാനത്ത് ഒട്ടേറെ സർക്കാർ ഹാച്ചറികളും സ്വകാര്യ ഹാച്ചറികളും പ്രവർത്തിക്കുന്നു. ഇവിടെനിന്നെല്ലാം കോഴി, താറാവ്, ടർക്കി, കാട മുതലായവയുടെ കുഞ്ഞുങ്ങൾ, കൊത്തുമുട്ടകൾ എന്നിവ വാങ്ങാൻ കഴിയും. കൂടാതെ പൂവൻകോഴിക്കുഞ്ഞുങ്ങളും ഈ ഹാച്ചറികളിൽനിന്ന് ലഭ്യമാണ്. ജില്ലതിരിച്ചുള്ള സർക്കാർ പൗൾട്രി ഫാമുകളുടെ വിവരങ്ങൾ.

തിരുവനന്തപുരം

 • റീജിയണൽ പൗൾട്രി ഫാം, കുടപ്പനക്കുന്ന്. (ഒരു ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ, കൊത്തുമുട്ടകൾ). ഫോൺ: 0471 2730804/09
 • ജില്ലാ ലൈവ് സ്റ്റോക്ക് ഫാം, കുടപ്പനക്കുന്ന്. മുട്ടക്കോഴിക്കുഞ്ഞുങ്ങൾ, കൊത്തുമുട്ടകൾ. ഫോൺ: 0471 2732962/4
 • പേട്ട, ഫോൺ: 0471 2468585
 • പൗൾട്രി ഡെവലപ്പ്മെന്റ് കോർപറേഷൻ. ഫോൺ: 0471–2478585, 2468585, 2477676.

കൊല്ലം

 • ടർക്കി ഫാം. ടർക്കിക്കുഞ്ഞുങ്ങളും കൊത്തുമുട്ടയും. ഫോൺ: 0475 2793464.
 • പൗൾട്രി കോംപ്ലെക്സ് കൊല്ലം, കൊട്ടിയം. ഫോൺ: 0474 2534696.
 • ബിബിഎഫ്, കുര്യോട്ടുമല. മുട്ടക്കോഴിക്കുഞ്ഞുങ്ങൾ. ഫോൺ: 0475 2227485

ആലപ്പുഴ

 • സെൻട്രൽ ഹാച്ചറി ചെങ്ങന്നൂർ. ഒരു ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ, കൊത്തുമുട്ടകൾ, കാട, കാടമുട്ട, ടർക്കി–താറാവ് തീറ്റകൾ, പൗൾട്രി ഉപകരണങ്ങൾ. ഫോൺ: 0479 2452277.

കോട്ടയം‌

 • റീജിയണൽ പൗൾട്രി ഫാം, മണർകാട്. ഒരു ജിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ, കൊത്തുമുട്ടകൾ. 

പത്തനംതിട്ട

 • ഡക്ക് ഫാം, നിരണം. താറാവ് കുഞ്ഞുങ്ങൾ, താറാവ് മുട്ടകൾ. ഫോൺ: 0479 2452946.

ഇടുക്കി

 • ജില്ലാ പൗൾട്രി ഫാം, കോലാനി, തൊടുപുഴ. മുട്ടക്കോഴിക്കുഞ്ഞുങ്ങൾ, കൊത്തുമുട്ടകൾ. 

എറണാകുളം

 • റീജിയണൽ പൗൾട്രി ഫാം, കൂവപ്പടി. മുട്ടക്കോഴിക്കുഞ്ഞുങ്ങൾ, കൊത്തുമുട്ടകൾ. ഫോൺ: 0484 2523559.

പാലക്കാട്

 • റീജിയണൽ പൗൾട്രി ഫാം, മലമ്പുഴ. ഫോൺ: 0491 2815206.

മലപ്പുറം

 • ജില്ലാ പൗൾട്രി ഫാം, ആതവനാട്. മുട്ടയിടാറായ കോഴികൾ. ഫോൺ: 0494 2615103.

കോഴിക്കോട്

 • റീജിയണൽ പൗൾട്രി ഫാം, ചാത്തമംഗലം. മുട്ടക്കോഴിക്കുഞ്ഞുങ്ങൾ, കൊത്തുമുട്ടകൾ, ഇറച്ചിക്കോഴിക്കുഞ്ഞുങ്ങൾ, കാട. ഫോൺ: 0495 2287481, 0495 2247461.

കണ്ണൂർ

 • റീജിയണൽ പൗൾട്രി ഫാം, മുണ്ടയാട്. ഒരു ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ, മുട്ടയിടാറായ കോഴികൾ, കൊത്തുമുട്ടകൾ. ഫോൺ: 0497 2721168.

തൃശൂർ

 • യൂണിവേഴ്സിറ്റി പൗൾട്രി ആൻഡ് ഡക്ക് ഫാം, മണ്ണുത്തി. ഫോൺ: 0487 2371178, 0487 2370237, 0487 2370117.
 • ജില്ലാ പഞ്ചായത്ത് ഹാച്ചറി, ഒല്ലൂർ. ഫോൺ: 0487 2351661, 9495025510.
 • കേരള പൗൾട്രി ഡെവലപ്പ്മെന്റ് കോർപറേഷൻ, മാള. 9495000919

അവലംബം

കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കേരള കാർഷിക സർവകലാശാല അഗ്രി ഇൻഫോടെക് പോർട്ടൽ. 

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA