ADVERTISEMENT

എല്ലാം സ്മാർട്ട്ഫോണിലേക്ക് ഒതുങ്ങുന്ന ഈ കാലത്ത്, എന്തു ലഭിക്കാനും സ്മാർട്ട്ഫോണിൽ വിരലമർത്തിയാൽ മതി എന്ന സ്ഥിതിയുള്ളപ്പോൾ മൃഗചികിത്സയും സ്മാർട്ട്ഫോണിൽ ലഭ്യം. പറഞ്ഞാൽ വിശ്വസിക്കുമോ? ഈ ലോക്ക് ഡൗൺ കാലത്ത് അരുമകളുടെ ചികിത്സയ്ക്കു ബുദ്ധിമുട്ടുന്നവർക്കുവേണ്ടി അത്തരത്തിലൊരു സംവിധാനവും ഇപ്പോൾ നിലവിലുണ്ട്. പത്തോളം ഡോക്ടർമാർ നേതൃത്വം കൊടുക്കുന്ന ‘ഓൺലൈൻ പെറ്റ്സ് ബഡി’ (Online Pets Buddy) എന്ന ഫെയ്‌സ്ബുക്ക് പേജ്. സമൂഹമാധ്യമങ്ങളിലെ കൂട്ടായ്മകളിൽ മാത്രം സംശയങ്ങൾ തീർക്കാൻ കഴിഞ്ഞിരുന്ന കേരളീയർക്ക് ഈ പേജ് വലിയ സഹായമാകും എന്നതിൽ സംശയമില്ല.

തുടക്കം വാട്‌സാപ് ഗ്രൂപ്പ് ആയിരുന്നു. കൂടുതൽ സൗകര്യവും കൂടുതൽ പേരിലേക്ക് എത്താനും കഴിയുന്നത് ഫെയ്‌സ്ബുക്ക് പോലൊരു പ്ലാറ്റ്ഫോമിനാണ് എന്ന് തോന്നിയതിനാലാണ് ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചത്. ഏപ്രിൽ 21ന് രൂപീകരിച്ച പേജിലൂടെ അരുമകൾക്കാവശ്യമായ പരിചരണം, രോഗങ്ങളൾ, പരാദങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിജ്ഞാനപ്രദമായ ചെറു കുറിപ്പുകളും പങ്കുവയ്ക്കുന്നുണ്ട്. 

പക്ഷി–മൃഗാദികളുമായി ബന്ധപ്പെട്ട ചികിത്സാവിധികൾക്കായി ഉടമകൾ ‘ഓൺലൈൻ പെറ്റ്സ് ബഡി’ പേജിലേക്ക് മെസേജ് ചെയ്യുകയാണ് വേണ്ടത്. പിന്നാലെ അരുമകളുടെ വിവരങ്ങൾ, രോഗാവസ്ഥ മുതലായ കാര്യങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഒരു മാതൃക ലഭിക്കും. ഇതനുസരിച്ച് പൂരിപ്പിച്ചു നൽകണം. ഈ വിവരങ്ങൾ പേജ് അഡ്മിൻ അതാത് വിഷയങ്ങളിൽ വിദഗ്ധരായ ഡോക്ടർമാർക്ക് കൈമാറും. അവർ പരിശോധിച്ച് കൃത്യമായ പ്രതിവിധി നിർദേശിക്കും. ഇതാണ് രീതി. ഇത് സൗജന്യ സേവനമാണ്. അതുകൊണ്ടുതന്നെ സാധാരണക്കാർക്കുപോലും ഡോക്ടർമാരുടെ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താനാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com