ADVERTISEMENT

തെരുവിലുള്ള നായയെ വാഹനമിടിക്കുക, ഗുരുതരമായി പരിക്കേറ്റ അതിനെ ആശുപത്രിയിലാക്കുക, ജീവിതത്തിനും മരണത്തിനും 50:50 സാധ്യത ഡോക്ടർ വിധിയെഴുതുക. ഒടുവിൽ, ആ നായ ജീവിതത്തിലേക്കു മടങ്ങിവന്നു. എന്നാൽ, നട്ടല്ലിനേറ്റ ക്ഷതം മൂലം പിൻകാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടിരുന്നു. ലോക്ക് ഡൗണിന്റെ ആരംഭത്തിൽ പരിക്കേറ്റ ഈ നായയെ ഏറ്റെടുക്കുകയും ചികിത്സ നൽകുകയും ഇപ്പോൾ സംരക്ഷിക്കുകയും ചെയ്യുന്നത് ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷനാണ്. ദയയുടെ മൂവാറ്റുപുഴയിലെ സംരക്ഷണകേന്ദ്രത്തിലാണ് ഈ നായയിപ്പോൾ. 

തീർത്തും അവശനിലയിലായിരുന്ന നായയ്ക്ക് ചികിത്സയ്ക്കൊപ്പം ഫിസിയോതെറാപ്പികൂടെ ചെയ്താണ് ആരോഗ്യം വീണ്ടെടുത്ത് നൽകിയത്. എന്നാൽ, കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ നായയ്ക്ക് പ്രത്യേക ചക്രവണ്ടി തയാറാക്കിക്കൊടുത്തിരിക്കുകയാണ് ദയയുടെ വോളണ്ടിയർമാർ. രണ്ടു ചക്രങ്ങളും പിവിസി പൈപ്പുകളും ഉപയോഗിച്ച് തയാറാക്കിയിരിക്കുന്ന ചക്രവണ്ടിയിൽ ഇപ്പോൾ ആ നായ ഓടിനടക്കുകയാണ്. 

‌ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ മുതൽ സുമനസുകളുടെ സഹായത്തോടെ തെരുവിൽ അലയുന്ന മൃഗങ്ങൾക്ക് ദയ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com