sections
MORE

ക്ഷീരകർഷകന്റെ ഒരു ദിവസം ഇങ്ങനെ ആരംഭിക്കുന്നു; ദിനചര്യ പങ്കുവച്ച് കർഷകൻ

HIGHLIGHTS
  • 2 നേരവും കൂടി 26–28 ലീറ്റർ പാൽ
  • 55 രൂപയ്ക്കാണ് വിൽപ്പന
cow-2
SHARE

365 ദിവസവും മുടങ്ങാതെ പണിയെടുക്കുന്ന വിഭാഗമാണ് ക്ഷീരകർഷകർ. അതിരാവിലെ എഴുന്നേറ്റ് പശുക്കുളെ കുളിപ്പിച്ചു വൃത്തിയാക്കി 7നു മുമ്പ് കറവ തീർക്കാൻ ശ്രമിക്കുന്ന അധ്വാനശീലർ. വീട്ടിൽനിന്ന് മാറിനിൽക്കാൻ കഴിയാതെ പലപ്പോഴും വിശേഷ ദിവസങ്ങൾ അവഗണിക്കുന്നവർ. പലപ്പോഴും ഇവരുടെ അധ്വാനത്തിനുള്ള ഫലം ലഭിക്കാതെയും വരുന്നുണ്ട്. എങ്കിലും തങ്ങളുടെ ദിനചര്യ മുടക്കാൻ ക്ഷീരകർഷകർ ഒരുക്കമല്ല. ഒരു ക്ഷീരകർഷകന്റെ ദിനം എങ്ങനെ ആരംഭിക്കുന്നുവെന്ന് തൃശൂർ സ്വദേശിയായ ജയരാജൻ കറുവാത്ത് പങ്കുവയ്ക്കുന്നു.

പുലർച്ചെ 4.50ന് അലാറം കേട്ടുണരുന്നു... കിടന്ന കിടപ്പിൽ ഇഷ്ട ദൈവങ്ങളെ പ്രാർഥിക്കുന്നു... വലതുതിരിഞ്ഞ് എണീക്കുന്നു...

വീണ്ടും ഉമ്മറത്ത് പോയി പ്രാർഥിക്കുന്നു. മാതാപിതാക്കളെയും ഭൂമിദേവിയേയും വണങ്ങുന്നു. ഒപ്പം സഹധർമ്മിണിയും എഴുന്നേറ്റു മുറ്റമടിക്കുന്നു. കട്ടൻ ചായ വയ്ക്കുന്നു. അപ്പോഴേക്കും സമയം 5.10.

നേരെ തൊഴുത്തിൽ പോകുന്നു. ചാണകം അർബാനയിൽ നിറച്ചു കൊണ്ടുപോകുന്നു. ഭാര്യ ചൂടുള്ള കട്ടൻചായ കൊണ്ടുവരുന്നു. പിന്നെ പശുക്കൾക്ക് തീറ്റ നൽകുന്നു. 

ഞാൻ പശുക്കളെ (5 വലുതും 2 കുട്ടികളും) കഴുകാൻ തുടങ്ങുന്നു. 2 എണ്ണത്തിനെ കഴുകുമ്പോഴേക്കും ഭാര്യ വന്നു പൈപ്പ് വാങ്ങുന്നു. ഞാൻ ശുദ്ധമായ പച്ചവെള്ളം കുടിച്ച് പൈപ്പ് കൊടുക്കുന്നു. പിന്നെ കറവു മെഷീൻ ഓൺ ചെയ്തു കറക്കാൻ തുടങ്ങുന്നു. ഇടയ്ക്കിടെ കട്ടൻചായ കുടിക്കുന്നു. അപ്പോഴേക്കും പശുക്കളെ കഴുകിക്കഴിയുമ്പോൾ മെഷീൻ മാറ്റിവയ്ക്കുന്നു. ഏതാണ്ട് 6.15 ആകുമ്പോഴേക്കും കറവ അവസാനിക്കും.

ജിഷ (ഭാര്യ) പാൽ വാങ്ങാൻ വരുന്നവർക്ക് പാൽ അളന്നു കൊടുക്കും. ഞാൻ പശുക്കളെ പുറത്തു പറമ്പിലും പാടത്തുമായി കെട്ടും. കൊടുത്തു കഴിഞ്ഞു ബാക്കി പാൽ ഉള്ളത് സൊസൈറ്റിയിൽ കൊണ്ടുപോയി കൊടുക്കും.

ഇനി പാലിന്റെ കണക്ക്.  2 നേരവും കൂടി 26–28 ലീറ്റർ പാലാണ് കിട്ടാറുള്ളത്. ഇതിൽ 22 ലീറ്റർ വീട്ടിൽ ചെലവാകും. 55 രൂപയ്ക്കാണ് വിൽപ്പന. പിന്നെ 2 ലീറ്റർ വീട്ടിൽ ചെലവാകും. സൊസൈറ്റിയിൽ 36 രൂപ വീതം കിട്ടും. 

ചെലവ്, കേരള ഫീഡ്‌സും ചോളത്തവിടും കൂടി 18, 20 കിലോ ഒരു ദിവസം വേണം. ഏതാണ്ട് 500 രൂപ വരും.  പിന്നെ തീറ്റപ്പുൽ ധാരാളം വേണം. വൈക്കോൽ കുറച്ചു മതി. എല്ലാവർക്കും കൂടി അര കെട്ടു മതിയാവാറുണ്ട്. എന്തായാലും കാലത്ത് കുറച്ചു നേരം മെനക്കെടണം. 600, 700 രൂപ ലാഭം കിട്ടും. പിന്നെ ചാണകപ്പൊടി ആവശ്യം കഴിഞ്ഞ് ഒരു വർഷം 70,000 രൂപയ്ക്ക് കൊടുക്കാറുണ്ട്. ഇഷ്ടം പോലെ പാൽ വീട്ടാവശ്യത്തിന്ന് വേറെയും.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA