sections
MORE

നായ ജർമൻ ഷെപ്പേർഡ് ആണോ? അറിഞ്ഞിരിക്കണം ഈ അസുഖങ്ങളെ

HIGHLIGHTS
  • വരാൻ സാധ്യത ഏറെയുള്ള ചില അസുഖങ്ങൾ
german-shepperd
Picture courtesy: Denny Daniel
SHARE

എല്ലാ നായകൾക്കും അസുഖം വരാം എന്നറിയാമല്ലോ. എന്നാൽ, ചില ബ്രീഡുകൾക്ക് ചില പ്രത്യേക അസുഖങ്ങൾ വരാനുള്ള സാധ്യത മറ്റു ബ്രീഡുകളെക്കാൾ കൂടുതലാണ്. അത്തരത്തിൽ നമ്മുടെ പ്രിയങ്കരനായ ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായ്ക്കൾക്ക് വരാൻ സാധ്യത ഏറെയുള്ള ചില അസുഖങ്ങളെ പരിചയപ്പെടാം. നിങ്ങളിൽ ചിലർക്കെങ്കിലും ഈ അസുഖങ്ങൾ വന്ന അനുഭവം ഉണ്ടാവാൻ സാധ്യതയുണ്ട്.

പെരി ആനൽ ഫിസ്റ്റുല ( Peri anal fistula)

ജർമൻ ഷെപ്പേർഡുകളിൽ സാധാരണയായി കാണപ്പെടുന്ന ഒരു രോഗമാണ് പെരി ആനൽ ഫിസ്റ്റുല. മലദ്വാരത്തിന് ചുറ്റുമുള്ള ചർമത്തിലൂടെ നീരൊലിക്കുന്നതാണ് ഈ രോഗത്തിന്റെ സവിശേഷത. രോഗം ബാധിച്ച നായ്ക്കൾക്ക് മലമൂത്രവിസർജനത്തിന് ബുദ്ധിമുട്ട്, വയറിളക്കം അല്ലെങ്കിൽ രക്തരൂക്ഷിതമായ മലം എന്നിവ ഉണ്ടാകുകയും മലദ്വാരം ഇടയ്ക്കിടെ നക്കുകയും ചെയ്യും. ചില ഷെപ്പേർഡ് ഉടമകൾ അവരുടെ നായ കിടക്കുന്നിടത്തെ ദുർഗന്ധം ഒരു ആദ്യകാല അടയാളമായി ആദ്യം ശ്രദ്ധികാറുണ്ട്. ഈ ഭാഗത്തെ സെക്കൻഡറി അണുബാധ ഒരു വലിയ അപകടസാധ്യതയാണ്. മാത്രമല്ല ഈ പ്രദേശത്തു നിരവധി ഞരമ്പുകൾ ഉള്ളത് കാരണം ഈ രോഗം വേദനാജനകമാണ്.

മെഗാസോഫാഗസ് (mega oesophagus) 

അന്നനാളം (നാം ഭക്ഷണം കഴിക്കുമ്പോൾ ആമാശയത്തിലേക്ക് ഭക്ഷണം എത്തിക്കുന്ന ട്യൂബ്) വിസ്താരം കൂടുകയും ഭക്ഷണം വയറ്റിലോട്ടു സാധാരണഗതിയിൽ കടന്നുപോകാൻ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. ജർമൻ ഷെപ്പേർഡുകളിൽ നാം കാണുന്ന മെഗാസോഫാഗസ് ജനിതക പ്രശ്‌നമാകാം. പന്ത്രണ്ടാം നമ്പർ ക്രോമസോമുമായി ഇതിനു ബന്ധമുണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി. അസുഖമുള്ള നായകൾക്ക് ഭക്ഷണം കഴിച്ച ശേഷം ചർദ്ദി, ഓക്കാനം തുടങ്ങിയ കാണാം. ഇതിനുള്ള പരിചരണം ആജീവനാന്തമാണ്. സാധാരണയായി ലിക്വിഡ് ഡയറ്റുകളും എലവേറ്റഡ് ഫീഡിംഗുകളും ഉൾപ്പെടുന്നു. പക്ഷേ, വ്യക്തിഗത രോഗിയെ ആശ്രയിച്ച് ചികിത്സ വ്യത്യാസപ്പെടാം. ഈ പ്രശ്നത്തിന് ‘ചികിത്സ’ ഇല്ല.

ഹിപ് ഡിസ്പ്ലാസിയ (Hip Dysplasia)

ഹിപ് ഡിസ്പ്ലാസിയയെക്കുറിച്ച് ഇപ്പോൾ മിക്ക ആളുകൾക്കും അറിയാം. ഹിപ് ജോയിന്റ് ഒരു ബാൾ ആൻഡ് സോക്കറ്റ് ജോയിന്റ് ആണ്. ബോൾ അല്ലെങ്കിൽ സോക്കറ്റിൽ (അല്ലെങ്കിൽ രണ്ടും) അസാധാരണതകൾ ഉണ്ടാകാം. വിട്ടുമാറാത്ത അയവ്‌ അസാധാരണമായ വേദനക്ക് കാരണമാവുകയും ഓസ്റ്റിയോ ആർത്രൈറ്റിസിലേക്ക് നയിക്കുകയും ചെയ്യുന്നു. ജർമൻ ഷെപ്പേർഡുകളിലും മറ്റു ചില ഇനങ്ങളിലും ഹിപ് ഡിസ്പ്ലാസിയയ്ക്ക് ശക്തമായ ജനിതക ബന്ധമുണ്ട്.

ഓസ്റ്റിയോ ആർത്രൈറ്റിസ് (Osteo arthritis)

ജർമൻ ഷെപ്പേർഡുകളിൽ കാണുന്ന ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ എല്ലാ കേസുകളും ഹിപ് ഡിസ്പ്ലാസിയ മൂലമല്ല. മധ്യവയസ്കരും മുതിർന്നവരുമായ നായകളെ സാധാരണ ഇത് ബാധിക്കുന്നു. ഓസ്റ്റിയോ ആർത്രൈറ്റിസ് പരിക്കു മൂലമോ അല്ലെങ്കിൽ സാധാരണ വെയർ ആൻഡ് ടെയർ മൂലമോ ആകാം. വ്യക്തമായ മുടന്തൽ ചിലരിൽ കാണാം. പക്ഷേ, നട്ടെല്ലിൽ ബാധിച്ചാൽ പ്രകടമായ ലക്ഷണങ്ങൾ കുറവായിരിക്കുകയും ചെയ്യും. .

ഡീജനറേറ്റീവ് മൈലോപ്പതി (Degenerative Myelopathy)

ജർമൻ ഷെപ്പേർഡ് നായയിലെ ഒരു ജനിതക വൈകല്യമാണ് ഡീജനറേറ്റീവ് മൈലോപ്പതി. ബാധിതരായ നായ്ക്കൾ സാധാരണയായി മധ്യവയസ്കരോ പ്രായമുള്ളവരോ ആണ്. ഈ തകരാറുകൾ സുഷുമ്‌നാ നാഡിയുടെ പ്രശ്നങ്ങളിൽനിന്നും ഡിസ്ക് പ്രശ്നങ്ങളിൽനിന്നും വേർതിരിച്ചറിയാൻ പ്രയാസമാണ്. രോഗം ബാധിച്ച നായ്ക്കൾക്ക് പിന്നിലെ അവയവ ബലഹീനത അനുഭവപ്പെടും. അത് ബാക്കി ഭാഗങ്ങളിലേക്കും വ്യാപിച്ചു ഒടുവിൽ പക്ഷാഘാതത്തിലേക്ക് നയിക്കും.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA