തങ്കുപ്പൂച്ചേ... മിട്ടുപ്പൂച്ചേ... പൂച്ചയെ വളർത്തുന്നത് ഓമനിക്കാൻ മാത്രമല്ല, വരുമാനവുമാക്കാം

HIGHLIGHTS
  • മാസത്തിൽ പരമാവധി രണ്ടു തവണ കുളിപ്പിച്ചാൽ മതി
  • അന്നജം കൂടുതൽ അടങ്ങിയ ചോറ് അമിത വണ്ണത്തിന് ഇടയാകും
cat
SHARE

കണ്ണടച്ചു പാലു കട്ടുകുടിക്കുന്ന കള്ളിയല്ല ഇന്നത്തെ പൂച്ച. അടുക്കളയിൽ കയറുകയോ കട്ടുതിന്നുകയോ ചെയ്യേണ്ട കാര്യം പൂച്ചകൾക്കില്ല! എലിയെ പിടിക്കേണ്ട കാര്യവുമില്ല!! ഡോൾ ഫേസ്, പഞ്ച് ഫേസ്, എക്സ്ട്രീം പഞ്ച് ഫേസ് എന്നൊക്കെ പറഞ്ഞാൽ പൂച്ച സ്നേഹികൾ കുഞ്ചിക്കു പിടിച്ചുകൊണ്ടുപോയി മടിയിലിരുത്തി ലാളിച്ചു കൊള്ളും.

നാടൻ പൂച്ചയെ വളർത്തുന്ന പോലെ അത്ര എളുപ്പമല്ല വിദേശ ഇനങ്ങളുടെ പരിചരണം. പേർഷ്യൻ, സയാമീസ്, ഹിമാലയൻപ്പൂച്ച, ഓറിയന്റൽ ലോങ് ഹെയർ, ബംഗാൾ ക്യാറ്റ്, മെയിൻ കൂൺ തുടങ്ങിയ അൻപതിലേറെ ഇനം പൂച്ചയെ വളർത്തുന്നുണ്ട്. 10,000 രൂപ മുതൽ 70,000 വരെയാണ് ഇവയിൽ ചിലതിന്റെ വില.     

പൂച്ചയെ വളർത്തുമ്പോൾ

മാസത്തിൽ പരമാവധി രണ്ടു തവണ കുളിപ്പിച്ചാൽ മതി.  ദിവസം രണ്ടു നേരമെങ്കിലും ചീകി വൃത്തിയാക്കണം. ചെവിയിൽ വെള്ളം കയറാതെ നോക്കണം. കുളിക്കു ശേഷം ശരീരം തുടച്ച് ഉണക്കണം. കാലിന്റെ ഉൾ വശങ്ങൾ, നഖങ്ങളുടെ ഇടഭാഗം എന്നിവ നല്ലതു പോലെ ശ്രദ്ധിക്കണം. നഖങ്ങൾ ഇടയ്ക്കു മുറിച്ചു കൊടുക്കാം. ചെവിയുടെ ഉൾവശം ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. പ്രായപൂർത്തിയായ പൂച്ച മൂന്നര കിലോയിൽ കൂടരുത്. അമിതവണ്ണം വയ്ക്കാതെ വ്യായാമം ചെയ്യിക്കാം.

വാക്സിനേഷൻ

മൂന്ന് തരം വൈറൽ അസുഖങ്ങളെ ചെറുക്കുന്ന വാക്സിൻ ലഭ്യമാണ്. ആദ്യത്തേത് 8–10 ആഴ്ചയിലും രണ്ടാമത്തേത് 12–14 ആഴ്ചയിലും നൽകാം. 4–ാം മാസം പേവിഷബാധയ്ക്കെതിരെ വാക്സിൻ നൽകണം. പുറത്തു വിടുന്ന പൂച്ചകൾക്കു മൂന്നു വർഷത്തിലൊരിക്കൽ വാക്സിനേഷൻ ആവർത്തിക്കണം. 

വിരമരുന്ന്

ആദ്യ ഡോസ് വിരമരുന്ന് ഒന്നര മാസമാകുമ്പോൾ നൽകാം. രണ്ടാം ഡോസ് മൂന്നു മാസത്തിനുള്ളിലും. പിന്നീട്,  മലം പരിശോധിച്ച ശേഷം  3–6 മാസത്തെ ഇടവേളയിൽ വിര മരുന്നു നൽകിയാൽ മതിയാകും. 

പൂച്ചകളെ പരിശീലിപ്പിക്കുമ്പോൾ പേടിപ്പിക്കുന്നതു വിപരീതഫലം ചെയ്യും. 6 മാസം മുതൽ 1 വയസു വരെയാണ് പ്രായപൂർത്തി ആകുന്ന സമയം. 4 മാസത്തിനു മുൻപ് തന്നെ വന്ധ്യംകരണം ചെയ്യാം. 

ഭക്ഷണം

മാംസഭുക്കുകളാണു പൂച്ചകൾ. അന്നജം കൂടുതൽ അടങ്ങിയ ചോറ് അമിത വണ്ണത്തിന് ഇടയാകും. മത്സ്യമാംസാദികൾ ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ബീറ്റ് റൂട്ട് പോലുള്ളവയുമായ് വേവിച്ച് ഭക്ഷണം തയാറാക്കാം. പാൽ കൊടുക്കുന്നതു വയറിളക്ക സാധ്യത കൂട്ടും. 

പൂച്ചയ്ക്കു വേണ്ടി

വെള്ളപ്പാത്രം. തീറ്റപ്പാത്രം, ചീകി വൃത്തിയാക്കാൻ ബ്രഷ്, നഖം ഉരസാൻ സ്ക്രാച്ചിങ് പാസ്റ്റ്, സേഫ്റ്റി കോളർ ആൻഡ് ബെൽ, ബെഡ്, കളിപ്പാട്ടങ്ങൾ, ബാഹ്യപരാദങ്ങളെ ഒഴിവാക്കാൻ ഫ്ലീ കോളർ, ലിറ്റർ ട്രേ (മലമൂത്ര വിസർജ്യത്തിന്) എന്നിവ കരുതണം. യാത്ര പോകുമ്പോൾ ക്യാറ്റ് കാരിയർ ഉണ്ടായാൽ നന്ന്. വിസർജ്യത്തിന്റെ ട്രേയിൽ മണലോ, അറക്കപ്പൊടിയോ, നിറയ്ക്കാം.

തയാറാക്കിയത്: ഡോ. വി. സിന്ധു, സീനിയർ വെറ്ററിനറി സർജൻ, വേങ്ങോട്, തിരുവനന്തപുരം. ഫോൺ: 9446185667.

English summary: Breeding and Reproduction of Cats

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA