ADVERTISEMENT

വിദേശരാജ്യങ്ങളിലുള്ളവർക്ക് അവർ വളർത്തുന്ന ജീവികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിൽ അറിവു നൽകുന്നതിനായി നാഷണൽ അക്കാഡമി ഓഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്സസ്, നർക്കോട്ടിക്സ് (നാസിൻ) സംഘടിപ്പിക്കുന്ന വെബിനാർ നാളെ (ജൂലൈ 15) രാവിലെ 11 നടക്കും. ‘വ്യക്തികൾക്ക് അരുമകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാം’ എന്ന വിഷയത്തിൽ ചെന്നൈ ആനിമൽ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസിലെ ഉദ്യോഗസ്ഥനായ അനുഭവ് മിത്തൽ ക്ലാസ് നയിക്കും. രാജ്യത്ത് ഏതൊക്കെ വിമാനത്താവളങ്ങൾ വഴിയാണ് അരുമകളെ കൊണ്ടുവരാൻ കഴിയുക, എന്തെല്ലാം രേഖകൾ ആവശ്യമാണ്, എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളിൽ പ്രവാസികൾക്ക് അറിവ് നൽകുക എന്നതാണ് വെബിനാറിലൂടെ ലക്ഷ്യംവയ്ക്കുന്നത്. 

പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തവർക്ക് ലിങ്ക് അയച്ചു നൽകിയതായി സംഘാടകർ അറിയിച്ചു. ഇനിയും പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് നാളെ രാവിലെ 11ന് ഇവിടെ ക്ലിക്ക് ചെയ്ത് വെബിനാറിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 0484 4868311 (തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10നും വൈകുന്നേരം 5നും ഇടയിൽ വിളിക്കാം)

English summary: Webinar on Bringing Pets to India by Individuals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com