ADVERTISEMENT

സുഹൃത്തിനു നൽകിയ പ്രാവുകൾ 20 കിലോമീറ്റർ അകലെ നിന്നും മടങ്ങിയെത്തിയ ചരിത്രമാണ് ഇടുക്കി വലിയതോവാള വെളളാംകുഴിയിൽ അലൻ ജോർജി(24)നു സ്വന്തം പ്രാവുകളെക്കുറിച്ച് പറയാനുള്ളത്. 14–ാം വയസിൽ നാടൻ പ്രാവിൽനിന്നു തുടങ്ങി ഇന്ന് ലോക വിപണിയിലുള്ള 8 ഇനം പ്രാവുകളുടെ തോഴനാണ് അലൻ. റെയ്സിങ്  ഹോമർ, ഫാന്റെയിൽ, മുദിന, നോർവിച്ച് പൗട്ടർ, സാറ്റിൻ, സിറാസ്, കാശ്മീരി സിറാസ്, സ്പെയിൻ ഗാഡിറ്റാനോ, മുഖി എന്നീ പ്രാവിനങ്ങളുടെ 50 ജോഡികളാണ് അലന്റെ ശേഖരത്തിലുള്ളത്. കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ച് മികച്ച വിപണിയും അലൻ നേടിയെടുത്തിട്ടുണ്ട്. 1000 രൂപ മുതൽ മോഹവില നൽകേണ്ട സ്പെയിൻ ഗാഡിറ്റാനോ വരെയുള്ള പ്രാവിനങ്ങളെ തേടി ജില്ലയ്ക്കു പുറത്തുന്നു വരെ ആളുകളെത്തും. മനുഷ്യനുമായി ഏറ്റവുമധികം ഇണങ്ങുന്ന പ്രാവിനമാണ് സ്പെയ്ൻ ഗാഡിറ്റാനോ. പ്രാവിന്റെ അപൂർവ ശേഖരം കാണാനും നിരവധിയാളുകളാണ് എത്തുന്നത്. കഴിഞ്ഞ വർഷം അലൻ റെയ്സിങ് ഹോമറിനെ സുഹൃത്തായ മേപ്പാറ വടക്കേക്കൂറ്റ് ടിനുവിനു നൽകി. ടിനു വീട്ടിൽ പ്രാവിനെ എത്തിച്ചപ്പോൾ പ്രാവ് പറന്ന് തിരികെ അലന്റെ വീട്ടിലെത്തിയ ചരിത്രവും അലനു സ്വന്തമായുണ്ട്. 20 കിലോമീറ്റർ പറന്നാണ് പ്രാവ് മടങ്ങി എത്തിയത്. അത്രയും സ്നേഹത്തോടെയാണ് ഒരോ പ്രാവുകളെയും അലൻ വളർത്തുന്നത്. 

റെയ്സിങ് പ്രാവുകളെ ഉപയോഗിച്ച് മത്സരങ്ങൾ നടത്തുന്ന ക്ലബിലെ  അംഗമാണ് അലൻ. ഇത്തരത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ഒരുക്കങ്ങളും അലൻ തുടങ്ങി. 

ഒരോ ജോഡിക്കും പ്രത്യേക കൂടുകളും നിർമിച്ചിട്ടുണ്ട്. ഒരോ പ്രാവുകളുടെയും സ്വഭാവ സവിശേഷതകളും അലനു മനപാഠമാണ്.  ഇതിനു പുറമെ ലാബ്രഡോർ റിട്രീവർ, സ്പിറ്റ്സ്, ബീഗിൾ എന്നി നായ ഇനങ്ങളും, കോക്ക്‌ടെയിൽ, കൊന്യൂർ പക്ഷി ഇനങ്ങളും അലനു സ്വന്തമായുണ്ട്. കൂട് നിർമാണവും പരിചരണവുമെല്ലാം അലൻ തന്നെയാണ് ചെയ്യുന്നത്. വലിയ ലാഭമൊന്നുമില്ലെങ്കിലും നഷ്ടമില്ലാത്ത രീതിയിൽ പ്രാവ് വിപണി അലനു സ്വന്തമായുണ്ട്.  

ഫോൺ: 7559948003

English summary: Pigeon Loft in Idukki, Pigeon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com