ഇത്തിരിക്കുഞ്ഞനെങ്കിലും മികച്ച സംരക്ഷകർ, അറിയാം ഈ കുഞ്ഞന്മാരെ

HIGHLIGHTS
  • ഡോബർമാനുമായി സാമ്യമുള്ളതുകൊണ്ട് കോംപാക്ട് ഡോബ് എന്നും വിളിക്കുന്നു
min-pin
SHARE

മിനിയേച്ചർ പിൻചർ (മിൻ പിൻ) ഇവയുടെ ജന്മസ്ഥലം ജർമനിയാണ്. അതുകൊണ്ടുതന്നെ ഇവയെ ജർമൻ പിൻചർ എന്നും ഡോബർമാനുമായി സാമ്യമുള്ളതുകൊണ്ട് കോംപാക്ട് ഡോബ് എന്നും വിളിക്കുന്നു. എന്നാൽ ഡോബർമാൻ ഇനവുമായി ഒരു ബന്ധവുമില്ല ഇവർക്ക്. ഇവയുടെ പൂർവികർ ഡാഷ് ഹണ്ട്, മാഞ്ചസ്റ്റർ ടെറിയർ, ഇറ്റാലിയൻ ഗ്രേഹൗണ്ട് എന്നിവയാണ്. 

200 വർഷത്തിൽ കൂടുതൽ പ്രചാരത്തിലുള്ള ഇവയുടെ ഇന്നത്തെ നിലവാരത്തിലുള്ള വർഗത്തെ പ്രചരിപ്പിച്ചത് 1929ൽ മിനിയേച്ചർ പിഞ്ചെർ കെന്നൽ ഓഫ് അമേരിക്കയാണ് (MPKA). ശ്വാനപ്രദർശനത്തിലായിരുന്നു ഈ പരിചയപ്പെടുത്തൽ.  AKC, UKCൽ ടോയ് ഗ്രൂപ്പിലാണ് ഇവയുടെ സ്ഥാനം. 

നല്ല ബുദ്ധിയുള്ള, ധൈര്യശാലിയായ, ശരീരത്തിന് ഇണങ്ങാത്ത ഗൗരവം പ്രകടിപ്പിക്കുന്ന ഇക്കൂട്ടർ നല്ല വാച്ച് ഡോഗ് ആയും, ഗാർഡ് ഡോഗ് ആയും ഉപയോഗിക്കുന്നു. അനുസരണയുടെ കാര്യത്തിൽ മുന്നിൽ. യജമാനന്മാരോട് കൂടുതൽ അടുപ്പം കാണിക്കുന്ന ഇവർ അപരിചിതനോട് അകൽച്ച പ്രകടിപ്പിക്കുന്നു. മിനുസമേറിയ രോമാവരണം ഉള്ള ഇവ കറുപ്പ്–ടാൻ, ചുവപ്പ്, ചോക്കലേറ്റ് തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്നു. പ്രജനനം താരതമ്യേന എളുപ്പമാണ്. ഒറ്റ പ്രവസത്തിൽ 4-5 കുഞ്ഞുങ്ങൾ ഉണ്ടാകും. കുഞ്ഞുങ്ങളെ നന്നായി പരിചരിക്കുന്ന ഇവയെ ചെറിയ സൗകര്യമുള്ള സ്ഥലങ്ങളിൽപ്പോലും അനായാസം വളർത്താം.

ആൺ : 12-13 ഇഞ്ച് ഉയരം, 3-4 കിലോ ഭാരം

പെൺ : 11-12.5 ഇഞ്ച് ഉയരം, 3-3.5 കിലോ ഭാരം

English summary: Miniature Pinscher Dog Breed Information

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA