എന്താണ് എ–2 മിൽക്ക്? എ–2 പാൽ തരുന്ന പശുക്കൾ ഏതൊക്കെ?

HIGHLIGHTS
  • ആട്ടിൻപാൽ, എരുമപ്പാൽ ഇവയൊക്കെ എ–2 പാലാണ്.
gir-cow
SHARE

പാലിൽ അടങ്ങിയ പ്രോട്ടീന്റെ പേരാണ് കേസീൻ. പ്രോട്ടീന്റെ അടിസ്ഥാന ഘടകമാണ് അമിനോ അമ്ളങ്ങൾ (amino acids). വിവിധ അമിനോ അമ്ളങ്ങളുടെ കണ്ണികൾ ചേർന്നതാണ് കേസീൻ എന്ന പാൽ പ്രോട്ടീൻ. ഇവയിൽ 67–ാമത്തെ കണ്ണിയായി ഹിസ്റ്റഡിൻ എന്ന അമിനോ അമ്ളം ഉള്ള പാൽ എ–1. ഹിസ്റ്റഡിന്റെ സ്ഥാനത്ത് പ്രോളിൻ എന്ന അമിനോ അമ്ലം വന്നാൽ അത് എ–2 മിൽക്ക്. പശുവിന്റെ ജനിതക സ്വഭാവം അനുസരിച്ച് പാലിലെ പ്രോട്ടീന്റെ 67–ാമത്തെ കണ്ണിയിലെ അമിനോ അമ്ലത്തിനു മാറ്റം ഉണ്ടാകും. കൂടുതൽ പാൽ നല്‍കുന്ന എച്ച്എഫ് പോലുള്ള വിദേശ ജനുസ്സുകളുടേത് എ–1 പാൽ. ഗിർ, സഹിവാൾ, വെച്ചൂർപോലുള്ള  നാടൻ പശുക്കളുടേത് എ–2 പാൽ. സങ്കരയിനം പശുക്കളിൽ രണ്ടിന്റെയും അംശവും ഉണ്ടായിരിക്കും. പോഷകപരമായി ഇവ തമ്മിൽ വലിയ മാറ്റമില്ലെങ്കിലും വിപണി മൂല്യം എ–2 പാലിനാണ്. ആരോഗ്യപരമായ മേന്മകൾ ചൂണ്ടിക്കാട്ടി എ–2 പാലിന് പ്രചാരം നൽകി വരുന്നുണ്ട്. എന്നാല്‍  എ–1 പാലില്‍ ആേരാഗ്യത്തിനു  ദോഷകരമായ അംശങ്ങള്‍ ഉണ്ടെന്ന പ്രചാരണത്തിന് ശാസ്ത്രീയ അടിത്തറയില്ല. ആട്ടിൻപാൽ, എരുമപ്പാൽ ഇവയൊക്കെ എ–2 പാലാണ്.

English summary: What Is a2 Milk?

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA