പോഷകത്തിനും വളർച്ചയ്ക്കും വേണം കാഫ് സ്റ്റാർട്ടർ

HIGHLIGHTS
  • കിടാവിനു പ്രത്യേകമായി നൽകാവുന്ന തീറ്റ
  • വളരെ ഗുണമേന്മയുള്ള ഒരു ഗുരുത്വാഹാരമാണ് കാഫ് സ്റ്റാർട്ടർ
cow-calf-3
SHARE

പശു പ്രസവിച്ചോ? എങ്കിൽ കിടാവിനു പ്രത്യേകമായി നൽകാവുന്ന തീറ്റയാണ് കാഫ് സ്റ്റാർട്ടർ. രണ്ടാഴ്ച പ്രായം മുതൽ കാഫ് സ്റ്റാർട്ടർ കുറേശ്ശെ കൊടുത്തുതുടങ്ങാം. 6 മാസം വരെ കാഫ് സ്റ്റാർട്ടർ തീറ്റ നൽകാം. ആദ്യ ഡോസ് വിരമരുന്നു പത്തു ദിവസം പ്രായത്തിലും തുടർന്നു മാസം തോറും വെറ്ററിനറി ഡോക്ടറുടെ നിർദേശാനുസരണം 6 മാസം വരെ നൽകണം.

കാഫ് സ്റ്റാർട്ടർ 

കിടാവിന്റെ വളർച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും ശരിയായ അളവിൽ അടങ്ങിയിട്ടുള്ളതും വളരെ ഗുണമേന്മയുള്ളതുമായ ഒരു ഗുരുത്വാഹാരമാണ് കാഫ് സ്റ്റാർട്ടർ. പാലിന്റെ ഭാഗിക പകരക്കാരനായി കാഫ് സ്റ്റാർട്ടർ ഉപയോഗപ്പെടുത്താം. സാധാരണ കാലിത്തീറ്റയിൽ യൂറിയ ഒരളവു വരെ അടങ്ങിയതിനാൽ അത്തരം തീറ്റയ്ക്ക് പകരമായി കാഫ് സ്റ്റാർട്ടർ കിടാക്കൾക്കു നൽകാം. 

100 കിലോ മാതൃകാ കാഫ് സ്റ്റാർട്ടർ സ്വന്തമായി ഉണ്ടാക്കാം

  • നല്ലതുപോലെ പൊടിച്ച ചോളം     45 കിലോഗ്രാം
  • കടലപിണ്ണാക്ക്                                    35 കിലോഗ്രാം
  • ഉണക്കമീൻ പൊടി                              8 കിലോഗ്രാം
  • ഗോതമ്പ് തവിട്                                  10 കിലോഗ്രാം
  • ധാതുലവണ മിശ്രിതം                        2 കിലോഗ്രാം

100 കിലോയ്ക്ക് 250 ഗ്രാം വിറ്റാബ്ലെന്റ് AB 2 D3 ജീവകവും അര  കിലോ കറിയുപ്പും ചേർക്കണം. 

ഫോൺ: 9447399303

English summary: Introducing Calf Starter Feed

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA