വർഷം മുഴുവൻ ചക്ക വിളയും ഈ ‘പൊൻകുന്നം വരിക്ക’യിൽ

HIGHLIGHTS
  • ബെഡ് ചെയ്തെടുക്കുന്ന തൈകളാണ് നടാൻ ഉപയോഗിക്കുക
ponkunnam-jack
SHARE

വർഷം മുഴുവൻ ചക്കകൾ ലഭിക്കുന്ന നാടൻ വരിക്ക കോട്ടയം ജില്ലയിലെ പൊൻകുന്നത്ത് ഒരു കർഷകന്റെ തോട്ടത്തിൽ കണ്ടെത്തിയിരിക്കുന്നു. കാലഭേദമില്ലാതെ ചക്കകൾ വിളയുന്ന ഈ പ്ലാവിന് ഇപ്പോൾ അൻപതു വർഷത്തോളം പ്രായമുണ്ട്. തൊടിയിൽ തനിയെ കിളിർത്തു വന്ന ഈ പ്ലാവിൽ ആറു വർഷം കൊണ്ട് ഫലമുണ്ടായി തുടങ്ങി. മഞ്ഞ നിറത്തിൽ നീളൻ ചക്കകൾക്ക് പത്തു കിലോയോളം തൂക്കമുണ്ടാകും. ചുളകൾക്കു മഞ്ഞ നിറവും മധുരവുമുണ്ട്. പഴമായി കഴിക്കുന്നതിനൊപ്പം വറുക്കാനും പാചകത്തിനും അനുയോജ്യം. തൊടിയിലെ പ്ലാവിന് കൂടുതൽ പരിചരണമൊന്നും നൽകാതെ തന്നെ തുടർച്ചയായി ചക്കകൾ വിളഞ്ഞതോടെ ഇതിന് 'പൊൻകുന്നം വരിക്ക' എന്ന പേരും കർഷകൻ നൽകി. 

ബെഡ് ചെയ്തെടുക്കുന്ന തൈകളാണ് നടാൻ ഉപയോഗിക്കുക. വലിയ പരിപാലനമൊന്നുമില്ലാതെ ഇവ മിതമായി വളർന്ന് നാലു വർഷം കൊണ്ട് ചക്കകൾ വിളഞ്ഞു തുടങ്ങും. തനതു വിളയായി ബഡ് പ്ലാവുകൾ കൃഷി ചെയ്യുമ്പോൾ മുപ്പതടിയോളം തൈകൾ തമ്മിൽ അകലത്തിൽ നടണം. കൂടുതൽ ശാഖകൾ വളരാൻ വർഷത്തിലൊരു തവണ തലപ്പു കോതുന്നതും നല്ലതാണ്.

ഫോൺ: 9495234232

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA