കോഴികൾ പെട്ടെന്നു വളരുന്നു; കോഴിത്തീറ്റയ്ക്ക് എന്താണിത്ര പ്രത്യേകത?

HIGHLIGHTS
 • എല്ലാ തരം തീറ്റയിലും വ്യത്യസ്‌ത അളവിൽ പ്രോട്ടീനും ഊർജവും അടങ്ങിയിരിക്കുന്നു
 • അന്നജം ലഭ്യമാക്കുന്നതിനു വേണ്ടി ചോളം
feed
SHARE

കോഴിത്തീറ്റകൾ പലവിധത്തിൽ വിപണിയിൽ ലഭ്യമാണ്. പെട്ടെന്ന് പൂർണ വളർച്ചയെത്താൻ ബ്രോയ്‌ലർ കോഴികൾക്ക് നൽകുന്ന പ്രീസ്റ്റാർട്ടർ, സ്റ്റാർട്ടർ, ഫിനിഷർ എന്നിവയും മുട്ടക്കോഴികൾക്ക് വളർച്ച സമയത്ത് നൽകുന്ന ഗ്രോവർ തീറ്റയും മുട്ടയിട്ടുതുടങ്ങിയാൽ നൽകുന്ന ലയർ തീറ്റയുമാണ് കേരളത്തിൽ സാധാരണ വിപണിയിലുള്ള വിവിധയിനം തീറ്റകൾ. 

എല്ലാ തരം തീറ്റയിലും വ്യത്യസ്‌ത അളവിൽ പ്രോട്ടീനും ഊർജവും അടങ്ങിയിരിക്കുന്നു. അത് കോഴികളുടെ ആവശ്യകതയ്ക്കു അനുസരിച്ചു ക്രമീകരണം  ചെയ്തിട്ടുള്ളതാണ്. കോഴിത്തീറ്റയിൽ ഊർജം അല്ലെങ്കിൽ അന്നജം ലഭ്യമാക്കുന്നതിനു വേണ്ടി ചോളം ഉപയോഗിക്കുന്നു. ചോളമാണ് ഏറ്റവും കൂടുതൽ തീറ്റയിൽ  ഉപയോഗിക്കുന്നത്.

തീറ്റയുടെ 50-60% വരെ ചോളമാണ്. പുറമെ അരി, ഗോതമ്പ്, ബാർളി എന്നിവയും ഉപയോഗിക്കുന്നുണ്ട്. വിപണിയിലെ വിലയും ലഭ്യതയും ദഹനത്തിന് വിധേയമാകാനുള്ള കഴിവും നോക്കി തീറ്റയിൽ  ഇവയുടെ അളവ് ഏറിയും കുറഞ്ഞും ഇരിക്കുന്നു. പരമാവധി 10% മാത്രമേ ഇവ ഉപയോഗിക്കാറുള്ളൂ 60% ചോളം തന്നെ.

പ്രോട്ടീൻ ലഭിക്കുന്നതിനു വേണ്ടി കോഴിത്തീറ്റയിൽ സോയാബീൻ മീൽ അഥവാ സോയാ പിണ്ണാക്ക് ആണ്  ഉപയോഗിക്കുന്നത്. തീറ്റയിൽ 25-30 ശതമാനം സോയാബീൻ മീൽ അടങ്ങിയിരിക്കുന്നു. സോയാബീൻ മീലിൽ 48 ശതമാനത്തിലധികം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കടലപ്പിണ്ണാക്ക്, മീൻപൊടി എന്നിവയും പ്രോട്ടീൻ ആവശ്യത്തിനു വേണ്ടി  ഉപയോഗിക്കുന്നു. വിപണിയിലെ ലഭ്യതയും വിലയും അനുസരിച്ച് അളവ് മാറിക്കൊണ്ടിരിക്കും. ഏറിയാൽ 5%.

ഗോതമ്പ് തവിട്, അരിത്തവിട് എന്നിവയും അവയുടെ എണ്ണയും കുറഞ്ഞ അളവിൽ ചേർക്കുന്നു. ഏറിയാൽ 5-10%.

എല്ലുപൊടി, ഇറച്ചിപ്പൊടി മറ്റു മൃഗങ്ങളുടെ ഉപോൽപന്നങ്ങൾ എന്നിവ കുറഞ്ഞ അളവിൽ ചേർക്കുന്നു. ഇവ എല്ലാ ബാക്ടീരിയകളെയും നശിപ്പിച്ചതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. ഏറിയാൽ  3%.

പാമോയിൽ മറ്റ് എണ്ണകൾ എന്നിവ കൊഴുപ്പിന്റെ ആവശ്യത്തിനും രുചി കൂട്ടാനും വേണ്ടി ചേർക്കുന്നവയാണ്. ഏറിയാൽ 1%.

പുറമെ വിറ്റാമിൻ പൗഡറുകൾ, ധാതുക്കൾ, വിറ്റാമിൻ A, ബി കോംപ്ലക്സ് വിറ്റാമിൻ, കോക്‌സിഡിയ അസുഖത്തിന് എതിരെയുള്ള ആമ്പ്രോളിലും മരുന്ന്, ദഹനം എളുപ്പമാക്കാൻ എൻസൈമുകൾ, ലിവർ ടോണിക്കുകൾ ചോളത്തിലെയും മറ്റും വിഷാംശം നശിപ്പിക്കാൻ ടോക്സിൻ ബൈൻഡെറുകൾ എന്നിവയും ചേർക്കുന്നു.

ഉപകാരപ്രധമായ ബാക്ടീരിയകൾ (പ്രോബയോട്ടികുകൾ) ചേർക്കുന്നത് ഇപ്പോൾ കൂടുതലായി പ്രചാരത്തിലുണ്ട്. ഇവ രോഗകാരികളായ ബാക്ടീരിയകളുടെ വളർച്ച തടയുന്നു. അതിനാൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ സാധിക്കുന്നു. ലൈസിൻ മെത്തിയോനിൻ എന്നീ രണ്ടു അമിനോ ആസിഡുകൾ കോഴികൾക്ക് സ്വന്തമായി ഉൽപാദിക്കാൻ കഴിയാത്തതിനാൽ അവ ഒരു ടൺ തീറ്റയ്ക്ക് മൂന്ന് കിലോ വീതം ചേർക്കുന്നു.

വിവിധയിനം തീറ്റകൾ 

പ്രീ സ്റ്റാർട്ടർ

 • പ്രീസ്റ്റാർട്ടർ തീറ്റ തീരെ ചെറിയ കുഞ്ഞുങ്ങൾക്ക് ത്വരിത വളർച്ചക്കായി നൽകുന്നതാണ്. അതിനാൽ പ്രീസ്റ്റാർട്ടറിൽ ഊർജത്തേക്കാളേറെ പ്രോട്ടീൻ അളവ് കൂടുതലാണ്. 
 • പ്രോട്ടീൻ-22%. 
 • ഊർജം -2900 കിലോ കാലറി.
 • പ്രീസ്റ്റാർട്ടർ ഉൽപാദിപ്പിക്കുന്നതിനു വേണ്ടി ടണ്ണിന് 570 കിലോ ചോളവും 350 കിലോ സോയാബീനും 30 കിലോ എല്ലു–മാംസപ്പൊടിയും, കാത്സ്യം ലഭിക്കാൻ 6 കിലോ കക്ക കഷ്ണങ്ങളും ചേർക്കുന്നു.
 • കൂടാതെ മേൽപറഞ്ഞ മറ്റു ടോണിക്കുകളും വിറ്റാമിനുകളും ലിവർ പൗഡറുകളും ചേർക്കുന്നു.

സ്റ്റാർട്ടർ

 • സ്റ്റാർട്ടർ തീറ്റയും ത്വരിത വളർച്ചയ്ക്കു വേണ്ടിയാണു നൽകുന്നത്. 
 • 20% ദഹിക്കുന്ന പ്രോട്ടീനും (DCP), ഊർജം 3000 കിലോ കാലറിയും അടങ്ങിയിരിക്കുന്നു.
 • ഇത്തരത്തിൽ തീറ്റ നിർമ്മിക്കുന്നതിനു വേണ്ടി ‌ടണിന് 600 കിലോ ചോളം 305 കിലോ സോയാബീൻമീൽ എന്നിവ ചേർക്കുന്നു.
 • കൂടാതെ ഇറച്ചി എല്ലുപൊടിയും കാത്സ്യത്തിനു വണ്ടി  കക്ക കഷ്ണങ്ങളും DCPയും വിറ്റാമിനുകളും മറ്റു ടോണിക്കുകളും പ്രോബയോട്ടികുകളും ചേർക്കുന്നു.

ഫിനിഷർ തീറ്റ

 • 20 ദിവസത്തിനു ശേഷം ത്വരിത വളർച്ചയ്ക്ക് ബ്രോയ്‌ലർ കോഴികൾക്ക് നൽകുന്നു. 
 • ഫിനിഷർ തീറ്റയിൽ 19% ദഹിക്കുന്ന പ്രോട്ടീനും 3100 കിലോ കാലറി ഊർജവും അടങ്ങിയിരിക്കുന്നു.
 • ഇത്തരത്തിലുള്ള തീറ്റ നിർമിക്കാൻ 630 കിലോ ചോളവും 265 കിലോ സോയാബീനും ചേർക്കണം, കൂടാതെ മേൽപറഞ്ഞ ഘടകങ്ങളും.

‌ഗ്രോവർ തീറ്റ

 • 18% ദഹിക്കുന്ന പ്രോട്ടീനും 2900 കിലോകാലറി  ഊർജവും അടങ്ങിയിരിക്കുന്നു.
 • ഈ തീറ്റ ത്വരിത വളർച്ചയ്ക്കായി  ഉപയോഗിക്കുന്നില്ല.
 • ഗ്രോവർ  തീറ്റ നിർമിക്കാൻ ഏകദേശം ഒരു ടണിന്  650 കിലോ ചോളവും 250 കിലോ സോയാബീനും കൂടാതെ മറ്റു ഘടകങ്ങളും ചേർക്കുന്നു. കാത്സ്യം ഫിനിഷർ തീറ്റയെക്കാൾ കൂടുതൽ ആവശ്യമുണ്ട്.

ലയർ തീറ്റ

 • മുട്ടക്കോഴികൾക്ക് 4.5 മാസം മുതൽ അവസാനം വരെ നൽകുന്ന തീറ്റ.
 • ഇതിൽ കുറഞ്ഞ പ്രോട്ടീനും കുറഞ്ഞ ഊർജവുമേ ഉണ്ടാവൂ.
 • മുട്ടയുൽപാദനം നിലനിർത്തലാണ് ലക്ഷ്യം.
 • ദഹിക്കുന്ന പ്രോട്ടീൻ 17 ശതമാനവും, ഊർജം 2700 കിലോ കാലറിയും അടങ്ങിയിരിക്കുന്നു. 
 • ലയർ  തീറ്റ നിർമിക്കാൻ 650 കിലോ ചോളവും 200 കിലോ സോയാബീനും ചേർക്കുന്നു. 
 • കാത്സ്യത്തിന്റെ ആവശ്യകത കൂടുതൽ ആയതിനാൽ ടണ്ണിന് 100 കിലോ വരെ കക്ക കഷ്ണങ്ങൾ ചേർക്കുന്നു. 
 • കാത്സ്യം പൌഡറുകൾ, DCP,മറ്റു ടോണിക്കുകൾ, വിറ്റാമിനുകൾ ഉപകാരപ്രദമായ ബാക്റ്റീരിയകൾ എന്നിവയും ചേർക്കുന്നു.

ഈ ലേഖനത്തിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ  തീറ്റയിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് മനസിലാക്കാൻ വേണ്ടിയാണ്‌. മുകളിൽ പറഞ്ഞ അളവുകൾ എല്ലാം തന്നെ ഏകദേശ കണക്കുകളാണ്. ഉൽഘടകങ്ങളുടെ വിലയും ലഭ്യതയും തീറ്റയുടെ വിലയും വിൽപനയും ആവശ്യകതയും അനുസരിച്ച്  എല്ലാത്തിന്റെയും അളവുകൾ മാറും. പരിചയസമ്പന്നനായ ഒരു വെറ്റിനറി ന്യൂട്രിഷനിസ്റ്റിനു മാത്രമേ വിപണിക്ക് അനുസരിച്ച് കൃത്യമായി ഫീഡ് ഫോർമുല തയാറാക്കാൻ സാധിക്കൂ.

വീടുകളിൽ സ്വന്തമായി തീറ്റ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ തങ്ങൾക്കു വിലകുറഞ്ഞ് എളുപ്പത്തിൽ ലഭ്യമായ ഉൽപന്നങ്ങൾ ചേർത്താണ് ഫോർമുല തയാറാക്കേണ്ടത്. തൊട്ടടുത്തുള്ള മൃഗാശുപത്രികൾ അതിനു നിങ്ങളെ സഹായിക്കും. മുകളിൽ വിവരിച്ചിട്ടുള്ളത് വ്യവസായികടിസ്ഥാനത്തിലുള്ള തീറ്റ നിർമാണത്തെയാണ്.

english summay: Specialties & feed additives for poultry

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA