ADVERTISEMENT

ടാറ്റാ ഗ്രൂപ്പിന്റെയും ഗ്രൂപ്പ് ചെയർമാൻ എമിരറ്റസ് രത്തൻ ടാറ്റയുടെയും നായ്‌പ്രേമം പ്രശസ്തമാണ്. ഗ്രൂപ്പിന്റെ സുരക്ഷാസംഘത്തിലുള്ള നായ്ക്കൾക്കായി പ്രത്യേക ആശുപത്രിയും അവയെ സംരക്ഷിക്കാൻ പ്രത്യേക കേന്ദ്രവും ഗ്രൂപ്പിനുണ്ട്. അതുപോലെതന്നെ രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന കേന്ദ്രവും ടാറ്റാ ഗ്രൂപ്പിന്റെ ആസ്ഥാനമായ ദക്ഷിണമുംബൈയിലെ ബോംബെ ഹൗസിലുണ്ട്. ഇക്കഴിഞ്ഞ ദീപാവലി ഇവിടുത്തെ തെരുവുനായ്ക്കൾക്കൊപ്പമായിരുന്നു രത്തൻ ടാറ്റ ആഘോഷിച്ചത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട നായയായ ഗോവയ്ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. കറുപ്പും വെളുപ്പും നിറമുള്ള നായ്ക്കുട്ടിയെ ഗോവയിൽനിന്ന് തന്റെ ഒരു സുഹൃത്തിന് ലഭിച്ചതാണെന്നും അതിനാലാണ് ഗോവ എന്ന പേര് നൽകിയതെന്നും ഒരു കമന്റിന് മറുപടിയായി രത്തൻ ടാറ്റ കുറിക്കുകയും ചെയ്തു.

മോടിപിടിപ്പിക്കലിനുശേഷം 2018ലാണ് ബോംബെ ഹൗസ് തുറന്നത്. അന്നുമുതൽ തെരുവുനായ്ക്കൾക്കായുള്ള പ്രത്യേക കെന്നലും പ്രവർത്തിക്കുന്നു. എല്ലാ ദിവസവും രത്തൻ ടാറ്റ ഓഫീസിലെത്തുമ്പോൾ അദ്ദേഹത്തെ കാത്ത് ഗോവയുണ്ടാകും. ശേഷം അദ്ദേഹത്തെ അനുഗമിക്കും. ഗോവയ്ക്ക് പ്രത്യേക മുറിയും ബോംബെ ഹൗസിലുണ്ട്. ഗോവയ്ക്കൊപ്പമുള്ള ചിത്രം മുൻപും രത്തൻ ടാറ്റ പങ്കുവച്ചിട്ടുണ്ട്.

ratan-tata-with-his-dog-goa-at-office
ഓഫീസിനുള്ളിൽ രത്തൻ ടാറ്റയ്‌ക്കൊപ്പം ഗോവ. ജനുവരിയിൽ രത്തൻ ടാറ്റ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി

English summary: Ratan Tata Spends Diwali with Stray Dogs in Office Building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com