ADVERTISEMENT

കാറിനു പിന്നിൽ കെട്ടിവലിക്കപ്പെട്ട നായയെ വേദനയോടെയാണ് കേരളം കണ്ടത്. ആ നായ പിന്നീട് സുരക്ഷിത കൈകളിലെത്തിയ വാർത്ത വന്നപ്പോൾ ഏവർക്കും ആശ്വാസമായി. വലിയ പരിക്കുകളില്ല എന്നറിഞ്ഞപ്പോൾ ഏവരും സന്തോഷിച്ചു. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷനാണ് ആ നായയെ ഏറ്റെടുത്തത്. ഒപ്പം അവൾക്കൊരു പേരും നൽകി, അബാക്ക.

വാഹനത്തിൽ അബാക്ക കെട്ടിവലിക്കപ്പെട്ടപ്പോൾ കൂടെ മറ്റൊരു നായയും ഒടിയിരുന്നു. ആ സഹജീവിക്കുപോലും തോന്നിയ അനുകമ്പ മനുഷ്യർക്കില്ലല്ലോ എന്ന് പറഞ്ഞ് പലരും വിലപിച്ചു. കൂടെ ഓടിയ നായയെക്കുറിച്ചായിരുന്നു പലർക്കും അറിയേണ്ടത്. ആ നായയെയും സംരക്ഷിക്കണമെന്ന് പലരും ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ആ നായ തെരുവിൽ അലഞ്ഞുതിരിയുന്നവനല്ല. അവനൊരു പേരുണ്ട്, കുഞ്ഞൻ. അവന് സംരക്ഷകരുമുണ്ട്. ഉണ്ണി–ലീല ദമ്പതികളുടെ വളർത്തുനായയാണ് കുഞ്ഞൻ. 

ആരോഗ്യം വീണ്ടെടുത്തതിനുശേഷം ‘ദയ’യുടെ പ്രവർത്തകർ അബാക്കയുമായി കുഞ്ഞനെ കാണാൻ പോയിരുന്നു. കണ്ടു പരിചയമുള്ളതുപോലെ ഇരുവരും കുറേനേരം പരസ്പരം സംസാരിച്ചു. കെട്ടിപ്പിടിച്ചു. സ്നേഹലാളനകൾ കൈമാറി.

വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English summary: kochi dog case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com