ADVERTISEMENT

ഏറെ പ്രതീക്ഷകളോടെയാണ് നാം ഒരു നായ്ക്കുട്ടിയെ വാങ്ങുന്നത്. നമ്മുടെ വീട്ടിലെ ഒരു അംഗം തന്നെയാകും അവൻ/അവൾ. വരുന്ന പത്തു മുതൽ പതിനഞ്ചു വർഷത്തേക്ക് നമ്മുടെ സഹചാരി. കരിക്കിന്റെ ഫാമിലി പായ്ക്ക് എന്ന എപ്പിസോഡ് കണ്ടവർക്കൊന്നും ആ ബന്ധത്തെക്കുറിച്ച് വേറൊരു ഉദാഹരണം വേണ്ടി വരില്ല. സ്ഥിരമായി നായകളെ വളർത്തുന്നവർക്കും കച്ചവടം ചെയ്യുന്നവർക്കും എന്തൊക്കെ വാങ്ങണം, ശ്രദ്ധിക്കണം എന്ന കാര്യത്തിൽ വലിയ സംശയം ഉണ്ടാകില്ല.

എന്നാൽ ആദ്യമായി ഒരു നായ്ക്കുട്ടിയെ വാങ്ങുന്നവർക്ക് എന്നും സംശയമാണ്. എന്തൊക്കെ കൂടെ കരുതണം എന്നുള്ളത്... പുതുതായി ഓമനയെ വീട്ടിൽ കൊണ്ട് വരുന്നവരെ ഉദ്ദേശിച്ചാണ് ഈ കുറിപ്പ്... 

1.ഭക്ഷണവും വെള്ളവും നൽകാനുള്ള പാത്രങ്ങൾ: നായയുടെ ഇനമനുസരിച്ചു ഒരു പെറ്റ്സ് ഷോപ്പിൽ നിന്നും നേരിട്ട് കണ്ടു തന്നെ ഇവ വാങ്ങാം.

2. മികച്ച ഗുണനിലവാരമുള്ള പപ്പി ഫുഡും ട്രീറ്റ്സും: പ്രത്യേകിച്ച് ഒരു കമ്പനി നിർദേശിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ മികച്ചത് തന്നെ നൽകാൻ ശ്രദ്ധിക്കണം. മികച്ച അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുമ്പോളാണ് മികച്ച ഭക്ഷണം ലഭിക്കുക എന്നത് ഓർക്കുക.

3. ശുദ്ധജലം എപ്പോഴും  ലഭ്യമാക്കണം.

4. ഒരു ലീഷ് അല്ലെങ്കിൽ ഹാർനെസ്, അത് നായ്ക്കുട്ടിയുടെ വലുപ്പവും ബ്രീഡും കണക്കിലെടുത്തു വേണം വാങ്ങാൻ. ചെറിയ കുട്ടികളെ അത് ധരിപ്പിക്കണം എന്ന് നിർബന്ധവുമില്ല.

5. കുട്ടികളെ കൊണ്ടുപോകാൻ ഒരു ക്രെയിറ്റ്‌ അല്ലെങ്കിൽ ബോക്സ്. അതും ബ്രീഡ് അനുസരിച്ചുള്ള വലുപ്പം മതിയാകും.

6. കുട്ടികൾക്ക് കിടക്കാൻ ഒരു മെത്ത തയാറാക്കാം.

7. രോമം ചീകി മിനുക്കാൻ മികച്ച ഒരു കോമ്പ് അല്ലെങ്കിൽ ബ്രഷ് വേണം.

8. നായ്ക്കുട്ടികൾക്ക് മാത്രമായി വരുന്ന ഷാംപൂ ആദ്യകാലങ്ങളിൽ ഉപയോഗിക്കാം. വിവിധ ബ്രാൻഡുകളുടെ പപ്പി ഷാംപൂ ലഭ്യമാണ്.

9. നായ്ക്കുട്ടികളെ പല്ലു തേപ്പിക്കാൻ ബ്രഷും പേസ്റ്റും ഇന്ന് കടകളിലുണ്ട്. പല്ലു തേപ്പിക്കുന്നത് ഒരു നല്ല ശീലമാണ്.

10. പപ്പി സേഫ് ആയിട്ടുള്ള കളിപ്പാട്ടങ്ങൾ ഒരു പെറ്റ്സ് സ്റ്റോറിൽ നിന്നും ആവശ്യാനുസരണം വാങ്ങിവയ്ക്കാം.

11. അവരുടെ വിസർജ്യം ഒഴിവാക്കാനായി പൂപ്പ് ബാഗുകൾ ഒരുക്കാം.

12. തറ വൃത്തിയാക്കാനായി നായ്ക്കുട്ടിയുടെ തൊലിക്ക് പ്രശ്നമില്ലാത്ത  തരത്തിലുള്ള ക്ലീനറുകൾ ഉപയോഗിക്കുക.

13. അത്യാവശ്യം വേണ്ട വിരമരുന്ന്, വിറ്റാമിൻ–കാത്സ്യം ടോണിക്കുകൾ, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ കൂടി കരുതാം.

14. നായ്ക്കുട്ടിയുമായി ഒരു യാത്ര പോകുമെങ്കിൽ അവന്റെ അവശ്യ സാധനങ്ങൾ ഇട്ടു വെക്കാൻ ഒരു  ചെറിയ ബാഗ് കൂടി ആകാം.

ഈ ലിസ്റ്റ് പൂർണമല്ല. എങ്കിലും ഇത്രയെങ്കിലും സാധനങ്ങൾ നിർബന്ധമായും കരുതണം.

English summary: Puppy Starter Kit for Small Dog Breeds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com