നായ്ക്കുട്ടിക്ക് വിശപ്പില്ല; പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്നത്...

golden-retreiver
SHARE

മുന്നിൽ കിട്ടുന്നതെന്തും കടിക്കാനുള്ള പ്രവണത ചെറു പ്രായത്തിൽ നായ്ക്കൾക്കുണ്ട്. അതൊരു ദുശീലമായി മാറാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണ്. കൃത്യമായ ശ്രദ്ധയും ശിക്ഷണവും പരിശലനവും ഉണ്ടെങ്കിൽ നായ്ക്കളുടെ ഇത്തരം ദുശീലങ്ങൾ മാറ്റാവുന്നതേയുള്ളൂ. 

golden-retreiver-1
നായ്‌ക്കുട്ടിയുടെ കുടലിനുള്ളിൽനിന്നു നീക്കം ചെയ്ത അടപ്പ്

ഏഴു മാസം പ്രായമുള്ള ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിക്ക് ഛർദിയും വിശപ്പില്ലായ്മയും ആയിട്ടാണ് ഉടമ വെറ്ററിനറി ഡോക്ടർ ദമ്പതികളായ ഡോ. കിഷോർ കുമാറിനെയും ഡോ. സോണിക സതീഷിനെയും സമീപിക്കുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ വായിലെടുക്കുക, ചവച്ചു പൊട്ടിക്കുക എന്നതൊക്കെ ഈ നായ്ക്കുട്ടിയുടെ ശീലമായിരുന്നു. വിശദമായ പരിശോധനയിലൂടെ കുടലിൽ ഒരു പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പ് കുരുങ്ങിയിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയ നടത്തി അടപ്പ് നീക്കം ചെയ്യുകയും ചെയ്തു. റിട്രീവർ ഇനത്തിൽപ്പെട്ട നായ്ക്കളിൽ പൊതുവെ ഇത്തരം പ്രവണത കൂടുതലാണ്. അതുകൊണ്ടുതന്നെ ശ്രദ്ധ അനിവാര്യമാണ്. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ എടുക്കുന്നതും കഴിക്കുന്നതും ഒഴിവാക്കണം.

English summary: A bottle cap was removed from the intestine of the dog

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA