ADVERTISEMENT

നായ്ക്കളുടെ പ്രസവം അടുക്കുമ്പോള്‍ ഉടമകൾക്ക് സംശയങ്ങളുടെ പെരുമഴയാണ്. അതോടനുബന്ധിച്ച് ധാരാളം തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നു. നായയുടെ പ്രസവം സുഖകരമാകുന്നതിന് ഗര്‍ഭകാലപരിചരണം പ്രധാനമാണ്. ഏറ്റവും പ്രധാനമായത് അമ്മയുടെ ആരോഗൃമാണ്. 

അതിനാൽ പ്രസവശുശ്രൂഷ ആരംഭിക്കുന്നത് ഇണചേർക്കലിനു മുന്‍പാണ്. ഇണചേർക്കാന്‍ തിരഞ്ഞെടുക്കുന്ന നായ പൂര്‍ണ്ണ ആരോഗൃമുള്ളതാവണം. അത് മദിലക്ഷണം കാണിക്കുന്നതിനു മുന്‍പുതന്നെ വിരയിളക്കൽ നടത്തണം. ഏതെങ്കിലും ആരോഗൃ പ്രശ്നങ്ങള്‍ ഉള്ളവയെ മാറ്റിനിർത്തണം.

ഇണചേർക്കൽ നടത്തുന്നതിനു മുന്‍പ് ഉടമ സ്വയമോ വെറ്ററിനറി ഡോക്ടറുടെ സഹായത്താലോ പൊതു ആരോഗൃനില വിലയിരുത്തണം. അനീമിയ, മൂത്രാശയരോഗങ്ങള്‍, ഗര്‍ഭപാത്രസംബന്ധമായ അണുബാധകള്‍, ഗുരുതരമായ ത്വക് രോഗങ്ങൾ തുടങ്ങിയ പ്രശ്നങ്ങള്‍ ഇല്ലാ എന്ന് ഉറപ്പുവരുത്തണം. 

dog-puppies-malinois-1
picture courtesy: Saajan Saji Cyriac K9 Training School

ഇണചേർക്കൽ കഴിഞ്ഞ് നേരേ നില്‍ക്കാനാവാത്തവിധം കെട്ടിയിടുക, മതിയായ ഗുണമേന്മയുള്ള ആഹാരം കൊടുക്കാതിരിക്കുക, പെട്ടെന്ന് ആഹാരരീതിയില്‍ മാറ്റം വരുത്തി ദഹനക്കേടുണ്ടാക്കുക, അമിതമായി പലതരം സപ്ലിമെന്റുകൾ നൽകി വൈറ്റമിൻ താളംതെറ്റിക്കുക തുടങ്ങിയ പ്രവണതകള്‍ കണ്ടുവരുന്നു. 

ഗര്‍ഭകാലത്ത് പ്രോട്ടീൻ ധാരാളം ആവശൃമുള്ളതിനാല്‍ ആഹാരത്തിന്റെ ഗുണമേന്മ വർധിപ്പിക്കാം. ചോറ് ഇറച്ചി മിശ്രിതം കൊടുക്കുന്നവര്‍ ഇറച്ചിയുടെ ശതമാനം കൂട്ടിയാല്‍ മതിയാകും. ഇടയ്ക് മീന്‍, മുട്ട തുടങ്ങി സമീക്രതാഹാരം കൊടുക്കുന്നവര്‍ ഒരു സപ്ലിമെന്‍റും കൊടുത്തില്ലെങ്കിലും ആരോഗൃമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകും. എന്നാല്‍, കാത്സ്യം, ഫാറ്റി ആസിഡുകൾ എന്നിവയുടെ അപരൃാപ്തത ഉണ്ടാകാതെ നോക്കേണ്ടതാണ്. 

ഇണചേർക്കൽ കഴിയുന്നതു മുതല്‍ എല്ലാ ആഴ്ചയിലും ഭാരം പരിശോധിച്ച് രേഖപ്പെടുത്തിയാൽ ഗർഭമുണ്ടോ ഇല്ലയോ എന്ന് മനസിലാക്കാം. ഭാരം വർധിക്കുന്നുവെങ്കില്‍ ഗര്‍ഭം ഉറപ്പാക്കാം. അല്ലെങ്കിൽ 30 ദിവസമായാല്‍ സ്കാനിങോ എക്സ് റേ പരിശോധനയോ നടത്താം. ഗര്‍ഭം 45 ദിവസം കടന്നാല്‍ അനുവദിക്കപ്പെട്ട സിറപ്പ് ഉപയോഗിച്ച് വിരയിളക്കൽ നടത്താം. ഈ ഘട്ടത്തില്‍ DHLP വാക്സിനേഷൻ ചെയ്യുന്നത് കുട്ടികളിലും പ്രതിരോധ ശേഷി ലഭിക്കുന്നതിനിടയാക്കും. 

dog-puppies-malinois
picture courtesy: Saajan Saji Cyriac K9 Training School

പ്രസവസമയം അടുക്കുമ്പോള്‍ ചില ഭക്ഷണത്തോട് വിരക്തി കാണിക്കുകയും സെലക്ടീവാകുകയും ചെയ്യുന്നത് സാധാരണയാണ്. ഇഷ്ടഭക്ഷണം പലതവണയായി നൽകാന്‍ ശ്രദ്ധിക്കുക. 

ഗര്‍ഭകാലത്ത് കുളിയും ശുചിത്വവും പ്രധാനമാണ്. കിടക്കുന്ന സ്ഥലം വൃത്തിയുള്ളതും അണു വിമുക്തവുമാകണം. 55 ദിവസമായാല്‍ മുലയില്‍ പാല്‍ നിറയുന്നതും ചില നായ്ക്കളില്‍ പാല്‍ പുറത്തു വരുന്നതും സാധാരണമാണ്. പാല്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് മുലക്കണ്ണികള്‍ തുറക്കാന്‍ പാടില്ല. മുലകൾ ഉപ്പുവെള്ളമൊ, പൊട്ടാസൃം പെര്‍മാംഗനേറ്റ് ലായനിയോ ഉപയോഗിച്ചു തുടയ്ക്കുന്നത് പാല്‍ അണുബാധ ഒഴിവാക്കാന്‍ സഹായിക്കും. 

സാധാരണ നായയുടെ ഗര്‍ഭകാലം 63 ദിവസമാണ് 5, 6 ദിവസങ്ങള്‍ മുന്‍പിലോ പിന്നിലോ ആകാമെന്നതിനാല്‍ ലക്ഷണങ്ങള്‍ നോക്കി പ്രസവദിവസം നിശ്ചയിക്കാം. പ്രസവദിവസത്തിന് ഏതാനും ദിവസം മുതല്‍ പ്രസവസ്ഥലം തിരഞ്ഞെടുക്കാന്‍ ശ്രമമാരംഭിക്കും. തറയില്‍ മാന്തുക, തുണി കടലാസ് തുടങ്ങിയവ കടിച്ചുകീറുക തുടങ്ങിയ പെരുമാറ്റരീതികളും ശരീരോഷ്മാവ് രേഖപ്പെടുത്തികൊണ്ടിരുന്നാല്‍, അതില്‍ കുറവുവരുന്നതും വയര്‍പിന്‍കാലുകളുടെ ഇടയിലേയ്ക് തൂങ്ങിനില്‍ക്കുന്നതും മുലക്കണ്ണുകള്‍ വികസിക്കുന്നതും പ്രസവലക്ഷണങ്ങളാണ്. പ്രസവദിവസത്തിന് ഏതാനും ദിവസം മുന്‍പ് പ്രസവസ്ഥലം ഒരുക്കുകയും സ്ഥലം പരിചയപ്പെടുത്തുകയും വേണം. പ്രസവസ്ഥലം വായു സഞ്ചാരമുള്ളതും ചൂട് ക്രമീകരണം ചെയ്യാന്‍ കഴിയുന്നതും ആയിരിക്കണം. ഏതു സമയവും നിരീക്ഷിക്കാന്‍ കഴിയുന്നതും അപരിചിതരോ മറ്റു ജീവികളോ കടന്നുവരില്ലാത്തതോ ആകണം. പത്രം വിരിച്ച് മുറിയോരുക്കാം, ചാക്ക്, തുണി തുടങ്ങിയവ പാടില്ല.

English summary: A guide about caring for your pregnant dog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com