ADVERTISEMENT

വളർത്തുനായ്ക്കളെ രോഗാവസ്ഥയിൽ ഉപേക്ഷിക്കുന്ന ഉടമകളുള്ള ഈ നാട്ടിൽ മനസിന് കുളിർമയേകുന്ന വിവരമാണ് പി.എം. അനീഷ് എന്ന യുവാവ് പങ്കുവച്ചിരിക്കുന്നത്. തെരുവിൽ അലഞ്ഞുനടന്ന നായ്ക്കുട്ടിക്ക് അനീഷും സുഹൃത്തുക്കളും രക്ഷകരായി മാറി. മരണത്തെ മുന്നിൽക്കണ്ട ആ സാധു ജീവി ഇന്ന് സഞ്ചരിക്കുന്നത് ഇവർ തയാറാക്കിക്കൊടുത്ത ചക്ര വണ്ടിയിലാണ്. കുറഞ്ഞ ചെലവിൽ പിവിസി പൈപ്പ് ഉപയോഗിച്ചാണ് നായ്ക്കുട്ടിക്ക് ചക്രവണ്ടി നിർമിച്ചു നൽകിയത്.

നായ്ക്കുട്ടിയെ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പി.എം. അനീഷ് പങ്കുവച്ച കുറിപ്പ് വായിക്കാം

ഇവൻ ‘അല്ലു’. ഞങ്ങളുടെ കമ്പനിയിൽ ഒരു മാസം മുൻപ് വന്നതാണ്. 3 ആഴ്ച മുൻപ് അവനെ കുറച്ചു നായ കൂട്ടങ്ങൾ വന്നു ആക്രമിച്ചു. അവന്റെ നടു കടിച്ചു മുറിച്ചു വയറൊക്കെ കടിച്ചുകീറി. ഞങ്ങൾ ചെന്നപ്പോഴേക്കും ഉള്ളിലെയെല്ലാം വെളിയിലായിരുന്നു. അപ്പോൾത്തന്നെ ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ ഞങ്ങളോട് പറഞ്ഞു ഇതിനി ഒന്നും ചെയ്തിട്ട് കാര്യമില്ല, കൂടിയാൽ ഒന്നോ രണ്ടോ ദിവസം മാത്രമേ ജീവിച്ചിരിക്കുകയുള്ളൂ. അതുകൊണ്ട് മരുന്ന് കൊടുത്തു കൊന്നേക്ക്. അതല്ലെങ്കിൽ വെളിയിൽ വന്നതെല്ലാം ഞാൻ ഉള്ളിൽ വെച്ച് സ്റ്റിച്ച് ചെയ്തുതരാം. എന്തായാലും അതുജീവിക്കില്ലെന്ന് ഡോക്ടർ ഉറപ്പിച്ചു തന്നെ പറഞ്ഞു.  

ഞങ്ങൾ രണ്ടും കൽപ്പിച്ചു സ്റ്റിച്ച് ചെയ്തു തരാൻ പറഞ്ഞു. അദ്ദേഹം അതു ചെയ്തു തന്നു. മരുന്നും തന്നു. ആ ഡോക്ടർ പറഞ്ഞു സാധാരണ 1500 രൂപ ആണ് ഇങ്ങനൊക്കെ ചെയ്യുന്നതിന് ഫീസ്. നിങ്ങൾ 500 രൂപ തന്നാൽ മതി. അങ്ങനെ അവനെ ഞങ്ങൾ നല്ലോണം പരിപാലിച്ചു. കറക്റ്റ് സമയത്തു ഫുഡും മരുന്നും എല്ലാം കൊടുത്തു. ഇപ്പോൾ അവൻ മിടുക്കനായി വരുന്നുണ്ട്. രണ്ടു കാലുകളും തളർന്നുപോയി എങ്കിലും അവൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു. വല്ലാത്ത സന്തോഷം തോന്നുന്നു. ഞാങ്ങൾക്ക് എല്ലാവർക്കും പിന്നെ അവന്റെ നടത്തം കാണുമ്പോൾ ഒരു വിഷമം അങ്ങിനെ ഒരു ഫ്രണ്ടിന്റെ സഹായത്തോടെ അവനൊരു വണ്ടിയെങ്ങു റെഡിയാക്കി. ഇപ്പോൾ അവനും ഹാപ്പി ഞങ്ങളും ഹാപ്പി...

English summary: Stray Dog Puppy Attacked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com