പഗ്, സ്പിറ്റ്സ്, ബീഗിൾ, ഡാഷ്ഹണ്ട്; ഇത് കുഞ്ഞൻ നായ്ക്കളുടെ കൂട്ടുകാരൻ

HIGHLIGHTS
  • ലോക്‌ഡൗൺ മുതൽ നായ്ക്കുട്ടികൾക്ക് ആവശ്യക്കാരേറെ
tojo
‌ടോജോ നായ്ക്കൾക്കൊപ്പം
SHARE

നീളൻ രോമങ്ങളുള്ള സ്പിറ്റ്സ്, പന്തിന്റെ രൂപത്തിലുള്ള കുഞ്ഞൻ പോമറേനിയൻ, കുള്ളന്മാരായ ഡാഷ്ഹണ്ട്, ചുക്കിച്ചുളിഞ്ഞ മുഖമുള്ള പഗ് തുടങ്ങിയ കുഞ്ഞൻ നായ്ക്കൾക്ക് ഇന്ന് ഏറെ ജനപ്രീതിയുണ്ട്. വീടിന്റെ അകത്തും പുറത്തും വലിയ ബുദ്ധിമുട്ടില്ലാതെ പരിപാലിക്കാൻ കഴിയുന്ന ഇത്തരം കുഞ്ഞൻ നായ്ക്കളുടെ വിപണി തിരിച്ചറിഞ്ഞ് കൂടെ കൂട്ടിയ വ്യക്തിയാണ് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള എലിവാലിയിലുള്ള നടുവിലേക്കുറ്റ് ടോജോ ടോമി.‌

5 വർഷം മുമ്പ് കൗതുകത്തിന്റെ പുറത്ത് പഗ്ഗിനെ വാങ്ങിയതാണ് ടോജോയുടെ നായ്പ്രേമത്തിന്റെ തുടക്കം. ഒരു പഗ്ഗിൽനിന്നു തുടങ്ങിയ നായ്പ്രേമം ഇന്ന് 10 സ്പിറ്റ്സ്, 1 പോമറേനിയൻ, 5 ഡാഷ്ഹണ്ട്, 3 പഗ്, 1 ബീഗിൾ, 1 ലാബ്രഡോർ എന്നിവ ഉൾപ്പെടെ ഇരുപതോളം നായ്ക്കളിലെത്തിനിൽക്കുന്നു. കെന്നൽ ക്ലബ് ഓഫ് ഇന്ത്യ റജിസ്ട്രേഷനുള്ള നായ്ക്കളാണ് ടോജോയുടെ ശേഖരത്തിലെ കുഞ്ഞന്മാരിൽ ചിലർ. ഡാഷ്ഹണ്ടും പഗ്ഗുമെല്ലാം കെസിഐ ഉള്ളവരാണ്.

tojo-1

വീടിനോടു ചേർന്ന് ഇരുപതോളം കൂടുകൾ നായ്ക്കൾക്കുവേണ്ടി തീർത്തിരിക്കുന്നു. രാവിലെ പ്രത്യേകം വേലികെട്ടി തിരിച്ചിരിക്കുന്ന സ്ഥലത്ത് നായ്ക്കളെ അഴിച്ചുവിടും. മുതിർന്നവർക്ക് ഒരുനേരമാണ് ഭക്ഷണം. അതേസമയം കുട്ടികൾക്കും ഗർഭിണികൾക്കും ഭക്ഷണം 2 നേരം നൽകും. മുലയൂട്ടുന്നവർക്ക് 4 നേരമായാണ് ഭക്ഷണം. ചിക്കൻ ചേർത്ത ചോറ് കൂടാതെ ഡ്രൈഫുഡ്ഡും ഭക്ഷണ മെനുവിലുണ്ട്. സമയാസമയങ്ങളിൽ വിരയിളക്കുന്നു. മാത്രമല്ല ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകളും നൽകുന്നു. ആരോഗ്യത്തിന് ആവശ്യമായ സപ്ലിമെന്റുകളും മുടങ്ങാതെ നൽകുന്നുണ്ട്.

tojo-2

ലോക്‌ഡൗൺ മുതൽ നായ്ക്കുട്ടികൾക്ക് ആവശ്യക്കാരേറെയാണെന്ന് ടോജോ. പലപ്പോഴും ആവശ്യക്കാർക്ക് നൽകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. സമൂഹമാധ്യമ കൂട്ടായ്മകളും സുഹൃത്‌വലയങ്ങളുമാണ് ഈ യുവ സംരംഭകനെ വിൽപനയ്ക്കു സഹായിക്കുന്നത്. 

ഫോൺ: 9496084160

English summary: Cute Miniature Dog Breeds

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA