നായയ്ക്ക് ശസ്ത്രക്രിയ; ഞെട്ടിയത് ഡോക്ടർമാർ

HIGHLIGHTS
  • മത്സ്യം പാകം ചെയ്യാതെ കഴിക്കുന്നതുവഴിയാണ് നായ്ക്കളിൽ ഇവ എത്തുക
dog-worm
Picture courtesy: Kenora Veterinary Clinic
SHARE

ഓരോ ജീവിയിലും ഒട്ടേറെ ഇനത്തിൽപ്പെട്ട പരാദങ്ങൾ വസിക്കാറുണ്ട്. ബാഹ്യ പരാദങ്ങളും ആന്തരിക പരാദങ്ങളുമുണ്ട്. ബാഹ്യപരാദങ്ങൾ പ്രധാനമായും ചർമപ്രശ്നങ്ങളുണ്ടാക്കുമ്പോൾ ആന്തരിക പരാദങ്ങൾ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെത്തന്നെ താളംതെറ്റിക്കാം. നായ ഉൾപ്പെടെയുള്ള വളർത്തുജീവികളിലെ പ്രധാന ആന്തരിക പരാദമാണ് പല തരത്തിലുള്ള വിരകൾ. നാടവിര, ഉരുണ്ട വിര എന്നിങ്ങനെ വിരകളിൽത്തന്നെ ഒട്ടേറെയുണ്ട്. കഴിഞ്ഞ ദിവസം കാനഡയിലെ ഒന്റേറിയോയിലുള്ള കെനോറ വെറ്ററിനറി ക്ലിനിക്കിൽ ഇത്തരത്തിലൊരു വിരയെ നീക്കം ചെയ്തു. ഡയമണ്ട് എന്ന നായയുടെ ഉദരത്തിൽനിന്നാണ് വിരയെ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. അതും ഭീമാകാരനായ വിര. ഒരു അടിയന്തര ശസ്ത്രക്രിയയ്ക്കിടെയാണ് വിരയുടെ സാന്നിധ്യം കണ്ടതെന്നാണ് കൗതുകം. 

dog-worm-1
നായയുടെ വയറ്റിൽനിന്നു നീക്കംചെയ്ത വിരയുമായി ഡോക്ടർമാർ

നായ്ക്കളിൽ സാധാരണ കണ്ടുവരാറുള്ള ഡയക്ടോഫൈം റെനലെ എന്ന വലിയ വൃക്കവിരയാണ് ഡയമണ്ട് എന്ന നായയുടെ ഉദരത്തിലുണ്ടായിരുന്നത്. മത്സ്യം കഴിക്കുന്ന നായ്ക്കളിലാണ് ഇത്തരം വിരകൾ കാണപ്പെടുക. ഈ ഇനം വിരകളുടെ മുട്ടകളുള്ള  മത്സ്യങ്ങളെ പാകം ചെയ്യാതെ കഴിക്കുന്നതുവഴിയാണ് നായ്ക്കളിൽ ഇവ എത്തുക. നായ്ക്കളുടെ ഉദരത്തിൽവച്ച് മുട്ടവിരിഞ്ഞ് പുറത്തിറങ്ങുന്ന വിരകൾ കുടലിൽനിന്ന് കരളിലേക്ക് പ്രവേശിക്കുകയും അവസാനം കിഡ്നിയിൽ എത്തിച്ചേരുകയുമാണ് ചെയ്യുക. എന്നാൽ, ഡയമണ്ടിന്റെ കാര്യത്തിൽ കിഡ്നിയിൽ എത്തുന്നതിനു മുൻപേ വിരയെ കണ്ടെത്താനായത് ഗുണകരമായി എന്നാണ് ഡോക്ടർമാർ പറയുന്നത്.

English summary: Gastrointestinal Parasites of Dogs

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA