കുതിരയുടെ കണ്ണിൽ നീന്തിക്കളിച്ച് വിര; ശസ്ത്രക്രിയയിലൂടെ നീക്കി ഡോക്ടർമാർ

horse-eye
SHARE

കുതിരയുടെ കണ്ണിനുള്ളിൽ നിന്തിക്കളിച്ച വിരയെ ശസ്ത്രക്രിയയിലൂടെ പുറത്താക്കി വെറ്ററിനറി ഡോക്ടർമാർ. മഹാരാഷ്ട്രയിലെ മൃഗങ്ങളുടെ കണ്ണാശുപത്രിയായ ദി ഐ വെറ്റിലെ ഡോ. കസ്തൂരി ഉൾപ്പെടെയുള്ള സംഘമാണ് കുതിരയുടെ കണ്ണിൽനിന്ന് വിരയെ നീക്കം ചെയ്തത്.

പൂന നഗരത്തിൽനിന്ന് ഒരു മണിക്കൂർ നേരത്തെ യാത്രയ്ക്കുശേഷമാണ് ഡോക്ടർമാരുടെ സംഘം കുതിരയുടെ അടുത്തെത്തിയത്. വെളുത്ത നിറത്തിലുള്ള വിരയായിരുന്നു കുതിരയുടെ കണ്ണിലുണ്ടായിരുന്നത്. വെളിച്ചമുള്ളപ്പോൾ കൃഷ്ണമണിക്കു പിന്നിൽ ഒളിക്കുന്ന വിരയെ കണ്ടെത്താൻ ഡോക്ടർമാർ അൽപം ബുദ്ധിമുട്ടി. ഈ ഇനം വിരകൾ വെളിച്ചം ഇഷ്ടപ്പെടാറില്ല. 

കണ്ണിന്റെ ഒരു വശത്ത് 2.8 മില്ലീ മീറ്റർ വലുപ്പത്തിൽ കീറലുണ്ടാക്കിയാണ് വിരയെ പുറത്തെടുത്തത്. അൽപം ശ്രമകരമായ ശസ്ത്രക്രിയ ആയതിനാൽ കൂടുതൽ ചിത്രങ്ങൾ ലഭ്യമല്ല. വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA