മൃഗങ്ങൾക്കും കാൻസർ, കൂടുതലും പെൺനായ്ക്കളിൽ: ഇന്ന് ലോക കാൻസർ ദിനം

dog-cancer
കാൻസർ ബാധിച്ച പെൺനായ. Picture courtesy: Dr. Sonika Sathish
SHARE

എല്ലാ വർഷവും ലോകം ഫെബ്രുവരി 4 കാൻസർ ദിനമായി ആചരിക്കുന്നു. മനുഷ്യരിൽ മരണത്തിന് കാരണമാകുന്ന ഏറ്റവും വലിയ രണ്ടാമത്തെ രോഗമാണ് കാൻസർ. 

എന്താണ് കാൻസർ? ശരീരത്തിലെ ഒരുകൂട്ടം കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് കാൻസർ അഥവാ അർബുദം എന്നു പറയുന്നത്. മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും ഈ രോഗം വ്യാപകമായി കണ്ടുവരുന്നുണ്ട്.

മനുഷ്യരിൽ കാണപ്പെടുന്ന, ഏകദേശം അതേ അളവിൽ നായ്ക്കളിൽ കാൻസർ കണ്ടുവരുന്നുണ്ട്. അതേസമയം, പൂച്ചകളിലും കാൻസർ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും എണ്ണത്തിൽ കുറവാണ്. നാലു നായ്ക്കളിൽ 1 എന്ന രീതിയിൽ ലോകവ്യാപകമായി നായ്ക്കളിൽ കാൻസർ റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് കണക്ക്. 6 വയസിനു മുകളിൽ പ്രായമുള്ള നായ്ക്കളിലാണ് കൂടുതലായി കാൻസർ കണ്ടുതുടങ്ങുക. 10 വയസിനു മുകളിലുള്ള നായ്ക്കളിൽ പകുതിയിലേറെ കാൻസറിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. 

ശരീരത്തിൽ അനിയന്ത്രിതമായ വളർച്ച ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം. തുടക്കത്തിൽത്തന്നെ കണ്ടെത്തി ചികിത്സിക്കാനായാൽ ഒരുപക്ഷേ അരുയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേക്കും.

പെൺനായ്ക്കളിൽ കൂടുതലായി കണ്ടുവരുന്നത് സ്തനാർബുദമാണ്. അതുകൊണ്ടുതന്നെ പ്രജനനം നടത്താൻ താൽപര്യമില്ലെങ്കിൽ ആദ്യ മദിക്കു മുൻപുതന്നെ വന്ധ്യംകരണം നടത്തുന്നത് അകിടിലെ കാൻസർസാധ്യത കുറയ്ക്കാൻ ഉപകരിക്കും. ഓരോ മദിചക്രം കഴിയുമ്പോഴും കാൻസർ സാധ്യത വർധിച്ചുകൊണ്ടിരിക്കും. 

മൃഗങ്ങൾക്കു വരുന്ന രോഗത്തെക്കുറിച്ചും അതിനുള്ള ചികിത്സയെക്കുറിച്ചും ഇന്ന് ഉടമകൾ ബോധവാന്മാരാണെന്ന് വെറ്ററിനറി ഡോക്ടർ ദമ്പതികളായ കിഷോർ കുമാർ ജനാർദനനും സോണിക സതീഷും പറയുന്നു. പ്രായമായ നായ്ക്കളിലാണ് ഇത്തരം അസുഖങ്ങൾ കണ്ടുവരുന്നത് എന്നതുകൊണ്ടുതന്നെ നായ്ക്കളോട് വലിയൊരു ആത്മബന്ധം ഉടമയ്ക്കുണ്ടായിരിക്കും. അതുകൊണ്ടുതന്നെ ചികിത്സിക്കാൻ ശ്രമിക്കുകയും ചെയ്യും. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ 15ൽപ്പം കാൻസർ കേസുകളാണ് തങ്ങളുടെ അടുത്തെത്തിയതെന്നും ഇവർ പറയുന്നു. രോഗതീവ്രത കൃത്യമായി അറിഞ്ഞതിനുശേഷം മാത്രമാണ് ചികിത്സ നൽകുക. മനുഷ്യരിൽ കാണപ്പെടുന്ന ഒട്ടമിക്ക കാൻസറുകളും നായ്ക്കളിലും കണ്ടുവരുന്നുണ്ട്. പെൺനായ്ക്കളിലെ സ്തനാർബുദമാണ് ഇതിൽ ഏറെ. അതുകൊണ്ടുതന്നെ പ്രജനനം നടത്താൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ആദ്യ മദിക്കുമുൻപുതന്നെ ഗർഭപാത്രം നീക്കം ചെയ്ത് വന്ധ്യംകരണം നടത്തണം. ഒരവയവം ശരീരത്തിൽനിന്നു മാറ്റപ്പെടുമ്പോൾ ആ അവയവുമായി ബന്ധപ്പെട്ട് വരാവുന്ന രോഗങ്ങളും ഒഴിവാകും. 

English Summary: Cancer in Pets

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA